ബിപോര്‍ജോയ് ചുഴലിക്കാറ്റ് നാളെ ഗുജറാത്ത് തീരം തൊടും; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

ബിപോര്‍ജോയ് ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ഗുജറാത്ത് ജഖൗ തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലെല്ലാം അതീവ ജാഗ്രത പുറപ്പെടുവിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര- കച്ച് മേഖലയില്‍ പലയിടത്തും ശക്തമായ കാറ്റും മഴയുമാണ്.

മരം ഒടിഞ്ഞു വീണും വീട് തകര്‍ന്നും രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. സൗരാഷ്ട്ര- കച്ച് മേഖലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പോര്‍ബന്തര്‍, ദ്വാരക തുടങ്ങിയ ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

Also Read : തൃശൂരിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥിയുടെ പല്ലുകൾ പോയി, മുഖത്തും പരുക്ക്

തീരദേശത്തെ എട്ട് ജില്ലകളില്‍ നിന്നായി മുപ്പത്തേഴായിരത്തിലേറെ പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളുമെല്ലാം അടച്ചു. 69 ട്രെയിനുകള്‍ റദ്ദാക്കി. നാളെ കച്ച് – കറാച്ചി തീരത്തിന് മധ്യേ കരതൊടുന്ന ചുഴലിക്കാറ്റിന് 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിപോര്‍ജോയുടെ പ്രഭാവം തെക്ക് – പടിഞ്ഞാറന്‍ രാജസ്ഥാനിലും അനുഭവപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ആശങ്ക കണക്കിലെടുത്ത് കറാച്ചി തീരത്ത് നിന്നും ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News