ബിപോർജോയ് ചുഴലിക്കാറ്റ്; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കച് – സൗരാഷ്ട്ര മേഖലകൾക്കാണ് യെല്ലോ അലർട്ട്.

ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ബിപോർജോയ് ജൂൺ 15 രാവിലെ കരതോടും. കച്ച്, ദ്വാരക, പോർബന്തർ, ജാംനഗർ, രാജ്കോട്ട്, ജുനഗർ, മോർബി എന്നിവിടങ്ങളിൽ ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബിപോർജോയ് നിലവിൽ പോർബന്ധറിൽ നിന്നും 360 കിലോമീറ്റർ അകലെയാണ്. മണിക്കൂറിൽ 170 കിലോമീറ്ററാണ് വേഗത.

also read; ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ല; ഡി.കെ. ശിവകുമാര്‍

ബിപോർജോയിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

also read; മൈത്രി ബാഗ് മൃഗശാലയില്‍ വെള്ളക്കടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News