ചിഡോ ചുഴലിക്കാറ്റ്: തകർന്നടിഞ്ഞ് ഫ്രാൻസിലെ മയോട്ട് ദ്വീപ്; നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ടുകൾ

chido cyclone

ഫ്രാൻസിന്റെ അധീനതയിലുള്ള മയോട്ട് ദ്വീപ് വിഴുങ്ങി ചിഡോ ചുഴലിക്കാറ്റിന്‍റെ താണ്ഡവം. കാറ്റടിച്ചു തകർന്ന ദ്വീപിൽ നൂറിലധികം പേർ മരിച്ചതായും 32000 വരുന്ന ദ്വീപ് നിവാസികൾ ഭക്ഷണവും വെള്ളവും മരുന്നും കിട്ടാതെ കഷ്ടപ്പെടുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. കഴിഞ്ഞ 90 വർഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് ചിഡോ. മരണ സംഖ്യ ഉയരുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കുടുങ്ങി കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും യുദ്ധ കാലാടിസ്ഥാനത്തിൽ തുടരുകയാണ്. മണിക്കൂറിൽ 225 കിലോമീറ്റർ വേഗതയിൽ എത്തിയാണ് ചിഡോ മയോട്ട് ദ്വീപിനെ തകർത്തെറിഞ്ഞത്. നിരവധി വീടുകളും ആശുപത്രികളും സ്കൂളുകളും തകർന്നു. നിലവിൽ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ വെല്ലുവിളി നേരിടുന്ന ദ്വീപിനെ ചുഴലിക്കാറ്റ് കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.

ALSO READ; തബലക്ക് അതിന്റെ നാഥനെ നഷ്ടമായി; എകാന്തതകളിൽ കൂട്ടിരുന്ന സംഗീതമേ, പ്രിയ ഉസ്താദ് വിട

ദ്വീപിലേക്ക് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്ന് ഫ്രാൻസ് അറിയിച്ചു. വൈദ്യുതി വിതരണത്തിലെ തടസം രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്. കുടിവെള്ളം തീർന്നിട്ട് ദിവസങ്ങളായെന്നും ജീവിതം വഴി മുട്ടി നിൽക്കുകയാണെന്നും മയോട്ട് നിവാസികളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നാട് മൊത്തം കാറ്റിൽ പറന്നു പോകുന്നത് സ്വന്തം കണ്ണ് കൊണ്ട് കാണേണ്ടി വന്നെന്ന് മറ്റൊരാൾ പറയുന്നു.

ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ നിന്ന് ഏകദേശം 8,000 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മയോട്ട് ദ്വീപസമൂഹം രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ ദരിദ്രരായ ആളുകൾ ജീവിക്കുന്നയിടമാണ്. ഫ്രാൻസിന്‍റെ ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്‌ലോ ഇന്ന് മയോട്ടിലേക്ക് പോകുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കൂടെ സൈനികരും അഗ്നിശമന സേനാംഗങ്ങളും ദ്വീപിൽ രക്ഷാപ്രവർത്തനത്തിനായി എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk