ദാന ചുഴലിക്കാറ്റ് ഒഡീഷ തീരംതൊട്ടു. ബംഗാളിലും ഒഡിഷയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഒഡിഷയില്‍ മിന്നല്‍ പ്രളയത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 10 ലക്ഷത്തോളം പേരെ 4000 ത്തോളം ക്യാമ്പുകളിലേക്കായി മാറ്റിപ്പാർപ്പിച്ചു.
അതേസമയം, വിവിധ വിമാന സർവീസുകൾ റദ്ദാക്കി. ഇരുന്നൂറിലധികം റെയിൽവേ സർവീസുകളും നിർത്തിവച്ചു. വിവിധ സേനാംഗങ്ങളെയും ഇരു സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതി ഗതികൾ വിലയിരുത്തി.
Also Read; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here