ദാന ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. അതിനു പിന്നാലെയുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ബുധബലംഗ നദി കരകവിഞ്ഞ് ഒഴുകുകയാണ്. 8 ലക്ഷം പേരെ വിവിധ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
വൈദ്യുത കമ്പികൾ പുനഃസ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. അതേ സമയം ഒഡിഷയിൽ ജനങ്ങൾ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പ്രതികരിച്ചു.
കാറ്റ് മൂലം ബംഗാളിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഈസ്റ്റ് മിഡ്‌നാപൂരിലെ വെള്ളക്കെട്ടിൽ വീണാണ് ഒരാൾ മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here