ഒഡീഷയുടെ തീരങ്ങളില്‍ കഴിഞ്ഞ മാസം ഡാന എന്ന ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. ഇതിനുപിന്നാലെ തമിഴ്നാട്ടിലേക്ക് ഫൻഗാൾ എന്ന ചുഴലിക്കാറ്റ് എത്തുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ തെക്കുകിഴക്കന്‍ മേഖലയിലെ ന്യൂനമർദമാണ് ചുഴലിക്കാറ്റായി രൂപം മാറാൻ സാധ്യത.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറുകയും നവംബര്‍ 27ന് ചുഴലിക്കാറ്റായി രൂപം കൊള്ളുമെന്നും ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ മൂന്നാമത്തെ ചുഴലിക്കാറ്റാകും ഫൻഗാൾ.
Also Read: ജീവനേക്കാൾ പ്രധാനം പെർഫെക്ഷൻ; റീൽ ഷൂട്ടിങിനിടെ മലമടക്കിൽ നിന്ന് വീണ് യുവതി
വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷനിലെ (ഡബ്ല്യുഎംഒ) അംഗരാജ്യങ്ങളും യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് പസഫിക് (യുനെസ്‌കാപ്പ്) പാനലും ചേര്‍ന്നാണ് വടക്കേ ഇന്ത്യൻ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേര് ഇടുന്നത്.
പുതിയ ചുഴലിക്കാറ്റിന് ഫൻഗാൾ എന്ന പേര് നിർദേശിച്ചിരിക്കുന്നത് സൗദി അറേബ്യയാണ്. ഈ വർഷം രൂപപ്പെടുന്ന വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിലെ രണ്ടാമത്തെ ശക്തമായ ചുഴലിക്കാറ്റാകും ഫൻഗാൾ.
Also Read: ജിപിഎസ് സാങ്കേതിക പ്രശ്നം കൊണ്ടുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവം; അന്വേഷണത്തിൽ ഗൂഗിൾ മാപ്പും
ഫന്‍ഗാളിന് പിന്നാലെ രൂപമെടുക്കുന്ന ചുഴലിക്കാറ്റിന് ശക്തി എന്നാണ് പേര് ശ്രീലങ്കയാണ് പേര് നിര്‍ദേശിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ വരും ദിവസങ്ങളിൽ ഫൻഗാൾ ശക്തിപ്രാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും തീരപ്രദേശത്ത് വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here