ഫിഞ്ചാൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തമിഴ്നാടിന് 944 കോടി രൂപ കേന്ദ്ര സഹായം പ്രഖ്യാപിച്ചു. 2000 കോടി രൂപയാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത് അതിൻറെ പകുതി കേന്ദ്രസർക്കാർ അനുവദിച്ചു.അതേസമയം 400 ഓളം പേർ മരിച്ച വയനാടിന് കേന്ദ്ര സഹായം നൽകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അറിയിച്ചിരുന്നു.
ഫിഞ്ചാൽ ചുഴലിക്കാറ്റിലുണ്ടായ നാശ നഷ്ടങ്ങളെ സംബന്ധിച്ച്
മുഖ്യമന്ത്രി എം കെ സ്റ്റാലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ തുക അനുവദിച്ചത്
നാശനഷ്ടങ്ങൾ പരിശോധിക്കാൻ കേന്ദ്ര സംഘം തമിഴ്നാട്ടിൽ എത്തിയ ദിനം തന്നെ കേന്ദ്രം തുക അനുവദിച്ചു എന്നതും ശ്രദ്ധേയമാണ് .കേന്ദ്ര സംഘം റിപ്പോർട്ട് നൽകിയശേഷം കൂടുതൽ സഹായം അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ആഞ്ഞടിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് തമിഴ്നാടിന് സഹായം ലഭിച്ചത്.2000 കോടി രൂപയാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത് അതിൻറെ പകുതി കേന്ദ്രസർക്കാർ അനുവദിച്ചു
അതേസമയം വയനാടിന്റെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല സഹായം അനുവദിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അറിയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here