മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈ മുങ്ങി; 2 മരണം

ചെന്നൈയിൽ മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയില്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളവും അടച്ചു.

Also read:കാട്ടിൽ കുടുങ്ങിയ അധ്യാപകരെയും വിദ്യാർഥികളെയും വിജയകരമായി രക്ഷപ്പെടുത്തി

ചെന്നൈയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ശക്തമായ മഴയെ തുടർന്ന് 118 ട്രെയിനുകള്‍ സര്‍വീസുകള്‍ റദ്ദാക്കി. ശക്തമായ മഴയില്‍ സ്ബ് വേകളും അടിപ്പാലങ്ങളും മുങ്ങി. നിരവധി സ്ഥലങ്ങളിൽ മരങ്ങള്‍ കടപുഴകി വീണു. വഴിയോരങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിൽ ഒഴുകിപ്പോയി .

Also read:സാങ്കേതികപരമായി വളരുന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ ഇടം നേടി തിരുവനന്തപുരം

ചെന്നൈയില്‍ നിന്നുള്ള 20 വിമാനസര്‍വീസുകള്‍ നിലവിൽ റദ്ദാക്കി. ചെന്നൈ അടക്കമുള്ള 6 ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ചുഴലിക്കാറ്റ് കണക്കിലെടുത്ത് മറീന ബീച്ച്, കാശിമേട് തുറമുഖം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News