ചെന്നൈയില്‍ മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ശക്തമായ മഴ. അതിശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈ ബേസിന്‍ ബ്രിഡ്ജിനും വ്യാസര്‍പടിക്കും ഇടയിലെ പാലത്തില്‍ വെള്ളം ഉയര്‍ന്നു. തുടര്‍ന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള പല ട്രെയിനുകളും റദ്ദാക്കി.
ചെന്നൈയില്‍നിന്ന് പുറപ്പെടേണ്ടതും ചെന്നൈയിലേക്ക് വരുന്നതുമായ മറ്റുചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചില സര്‍വീസുകള്‍ മറ്റുട്രെയിനുകളുടെ റേക്ക് ഉപയോഗിച്ച് കാട്പാഡി, ആരക്കോണം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍നിന്നും സര്‍വീസ് നടത്തും.
Also Read : ഇന്ത്യ മുന്നണിയിലെ ധാരണകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍
തിങ്കളാഴ്ച ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. തിങ്കളാഴ്ച രാത്രി കൊല്ലത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ എഗ്മോര്‍ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
ഡിസംബര്‍ നാലാം തീയതി പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
22637 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്
12695 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ്
12685 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
12671 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-മേട്ടുപ്പാളയം നീലഗിരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
12673 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ ചേരന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
20601 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ബോഡിനായ്ക്കന്നൂര്‍ എക്‌സ്പ്രസ്
22639 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ എക്‌സ്പ്രസ്
16021 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-മൈസൂരു കാവേരി എക്‌സ്പ്രസ്
12623 ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് മെയില്‍
12657 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍. ബെംഗളൂരു എക്‌സ്പ്രസ്
22649 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ഈറോഡ് യേര്‍ക്കാഡ് എക്‌സ്പ്രസ്
22651 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍- പാലക്കാട് എക്‌സ്പ്രസ്
12027 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-കെ.എസ്.ആര്‍. ബെംഗളൂരു എക്‌സ്പ്രസ്
16102 കൊല്ലം-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
ഞായറാഴ്ച(ഡിസംബര്‍ മൂന്ന്) രാത്രി മംഗളൂരുവില്‍നിന്ന് പുറപ്പെട്ട 22638 മംഗളൂരു സെന്‍ട്രല്‍- ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് കാട്പാഡിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിന്‍ 12601 ചെന്നൈ-മംഗളൂരു മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസായി തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് കാട്പാഡിയില്‍നിന്ന് യാത്രതിരിക്കും.
തിങ്കളാഴ്ച രാവിലെ മൈസൂരുവില്‍നിന്ന് യാത്രതിരിച്ച 12610 മൈസൂരു- ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് കാട്പാഡിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിന്‍ 12607 ചെന്നൈ-കെ.എസ്.ആര്‍. ബെംഗളൂരു ലാല്‍ബാഗ് എക്‌സ്പ്രസായി തിങ്കളാഴ്ച വൈകിട്ട് 5.45-ന് കാട്പാഡിയില്‍നിന്ന് യാത്രതിരിക്കും.
ഞായറാഴ്ച വൈകിട്ട് യാത്രതിരിച്ച 12163 ലോകമാന്യതിലക്- ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും. തിങ്കളാഴ്ചയിലെ 12164 ചെന്നൈ- ലോകമാന്യതിലക്
എക്‌സ്പ്രസായി തിങ്കളാഴ്ച രാത്രി 7.30-ന് ആരക്കോണത്തുനിന്ന് യാത്രതിരിക്കും.
16090 ജോലാര്‍പേട്ട-ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും.
16089 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പേട്ട എക്‌സ്പ്രസ് തിങ്കളാഴ്ച രാത്രി 7.15-ന് ആരക്കോണത്തുനിന്ന് യാത്രതിരിക്കും
12606 കാരക്കുടി-ചെന്നൈ എഗ്മോര്‍ പല്ലവന്‍ എക്‌സ്പ്രസ് ചെങ്കല്‍പ്പേട്ടില്‍ യാത്ര അവസാനിപ്പിക്കും
12605 ചെന്നൈ എഗ്മോര്‍- കാരക്കുടി പല്ലവന്‍ എക്‌സ്പ്രസ് ചെങ്കല്‍പ്പേട്ടില്‍നിന്ന് തിങ്കളാഴ്ച വൈകിട്ട് 4.50-ന് യാത്രതിരിക്കും.
12635 ചെന്നൈ എഗ്മോര്‍-മധുര ജങ്ഷന്‍ വൈഗ എക്‌സ്പ്രസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.55-ന് ചെങ്കല്‍പ്പേട്ടില്‍നിന്ന് യാത്രതിരിക്കും.
12639 മധുര- ചെന്നൈ എഗ്മോര്‍ വൈഗ എക്‌സ്പ്രസ് ചെങ്കല്‍പ്പേട്ടില്‍ യാത്ര അവസാനിപ്പിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here