മിഗ്‌ജോ ചുഴലിക്കാറ്റ്; 5,000 കോടി കേന്ദ്രസഹായം ആവശ്യപ്പെട്ട് തമിഴ്‌നാട്

തമിഴ്‌നാട്ടിൽ മിഗ്‌ജോ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടു. 5,060 കോടി രൂപയുടെ ഇടക്കാലാശ്വാസം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘത്തെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Also read:സൗദിയിൽ ‘വിപിഎൻ’ ഇൻസ്റ്റാൾ ചെയ്‌താൽ പണികിട്ടും

ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരിക്കുന്നത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അതിശക്തമായ മഴയാണ് പെയ്തത്.

Also read:ജിയോ ബേബിയെ വിളിച്ചു വരുത്തി അപമാനിച്ച് ഫറൂഖ് കോളേജ്, തീരുമാനം എം എസ് എഫിന്റെ എതിർപ്പിനെ തുടർന്ന്

അതേസമയം, ചെന്നൈയിൽ മിഗ്‌ജോ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം12 ആയി. ചെന്നൈയിലെ താഴന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ശക്തമായ മഴയെ തുടർന്ന് ചെന്നൈ നിവാസികൾക്ക് കുടിവെള്ളം ഉൾപ്പെടെ ആവശ്യ സാധനങ്ങൾ ലഭിക്കാത്ത അവസ്ഥയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ കുടിവെള്ള ക്ഷാമം നേരിടുകയാണ്. വൈദ്യുത വിതരണം ഇന്നത്തോടെ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാത്രി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News