മിഷോങ് തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശ് തീരം തൊട്ടു; ആറ് ജില്ലകളിൽ കനത്ത മഴ

മിഷോങ് തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശ് തീരത്തേക്ക് പ്രവേശിച്ചു. മൂന്ന് മണിക്കൂർ കൊണ്ട് ചുഴലിക്കാറ്റ് പൂർണമായും കരയിലേക്ക് പ്രവേശിക്കും. നെല്ലൂർ, പ്രകാശം, അണ്ണമായ തുടങ്ങി ആറ് ജില്ലകളിൽ കനത്ത മഴ തുടരുന്നു.

Also read:കുട്ടിയുടെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വാ പൊത്തി പിടിച്ചു; ആ നിര്‍ണായക നീക്കത്തിന് പിന്നിലും അനുപമ

അതേസമയം, ചെന്നൈയില്‍ കനത്ത മ‍ഴയിലും കാറ്റിലും അഞ്ച് പേര്‍ മരിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാവിലെ 9 മണി വരെ അടച്ചിടും. 162 ദുരിത്വാശ്വാസ ക്യാമ്പുകള്‍ ചെന്നൈയിലെ വിവിധ പ്രദേശങ്ങളിലായി തുറന്നിട്ടുണ്ട്. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Also read:ബ്രേക്ക്ഫാസ്റ്റിന് ദോശയും പുട്ടുമൊന്നും വേണ്ടേ ? എങ്കില്‍ ഒരു വെറൈറ്റി ഇടിയപ്പമായാലോ !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News