മിഷോങ് ചുഴലിക്കാറ്റ്; ഭീതിയോടെ ചെന്നൈ; ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ റഹ്‌മാന്‍

മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ തീവ്ര മഴ തുടരുന്നു. 2 മരണം റിപ്പോര്‍ട്ട് ചെയ്തു. വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളവും അടച്ചു.

ഇപ്പോളിതാ പേമാരിയുടെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് നടന്‍ റഹ്‌മാന്‍. ഒരു അപ്പാര്‍ട്മെന്റിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്. റഹ്‌മാന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്.

Also Read: മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈ മുങ്ങി; 2 മരണം

അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പല സ്ഥലങ്ങളും വെള്ളത്തിനടയിലായി. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു.

View this post on Instagram

A post shared by Rahman (@rahman_actor)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News