മിഷോങ് ചുഴലിക്കാറ്റ്; ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സൂര്യയും കാര്‍ത്തിയും

മിഷോങ് ചുഴലിക്കാറ്റിനേത്തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങായി സഹോദരങ്ങളും നടന്മാരുമായ സൂര്യയും കാര്‍ത്തിയും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുവരും പത്തുലക്ഷം രൂപ സംഭാവനയായി നല്‍കി. ഫാന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് ഇരുതാരങ്ങളും സഹായം എത്തിക്കുക. തമിഴ്നാട്ടില്‍ വെള്ളപ്പൊക്കം ദുരിതംവിതച്ച ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സഹായം ലഭിക്കുക.

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ വിതച്ചാണ് ചെന്നൈയില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് കടന്നത്. മിഗ്ജോം ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ വിശാഖപട്ടണം, തിരുപ്പതി വിമാനത്താവളങ്ങള്‍ അടച്ചു.

Also Read; നാടിന്റെ നന്മ ആഗ്രഹിച്ച ജനങ്ങളാണ് എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ചത്; മുഖ്യമന്ത്രി

ആന്ധ്രയില്‍ 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തീരപ്രദേശത്തുനിന്നും 10,000 പേരെ മാറ്റി താമസിപ്പിച്ചു. ബപട്‌ളയില്‍ അതീവ ജാഗ്രത നിര്‍ദേശം. ചെന്നൈ ഉള്‍പ്പടെ 4 ജില്ലയില്‍ നാളെയും അവധി പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം 162 ദുരിത്വാശ്വാസ ക്യാമ്പുകള്‍ ചെന്നൈയിലെ വിവിധ പ്രദേശങ്ങളിലായി തുറന്നിട്ടുണ്ട്. തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ 12 അടിയിലേറെ ഉയരത്തിലാണ് തിരമാലകള്‍ ഉയര്‍ന്നിരുന്നത്. ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് കടന്നതോടെ ചെന്നൈയിലെ മഴയ്ക്ക് ശമനം വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News