ഇന്ത്യയിലും ഒമാനിലും ഭീതിവിതച്ച തേജ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീരം തൊട്ടു. പ്രാദേശിക സമയം രാവിലെ ആറ് മണിയോടെ യെമന്‍തീരത്താണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. മണിക്കുറില്‍ 45 കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗം. അടുത്ത മണിക്കൂറില്‍ കാറ്റിന്റെ ശക്തി വീണ്ടും കുറയുമെന്നാണ് റിപ്പോര്‍ട്ട്.
Also Read: രാജസ്ഥാനിലും മധ്യപ്രദേശിലും സ്ഥാനാർഥി നിർണയം; ബിജെപിയിൽ പൊട്ടിത്തെറി
അതേസമയം, ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഒമാനില്‍ ശക്തമായ മഴതുടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ തുടങ്ങിയ മഴ രാവിലെയും തുടര്‍ന്നു. തീര പ്രദേശങ്ങളില്‍ നിന്നടക്കം നിരവധി പേരെ മാറ്റി പാര്‍പ്പച്ചിട്ടുണ്ട്. രാജ്യത്ത് നാളെ വരെ മഴ തുടരുമെന്നാണ് പ്രവചനം.
Also Read: കൊല്ലത്ത് മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here