ചക്രവാതച്ചുഴി ന്യൂനമ‍ർദ്ദമാകും, സംസ്ഥാനത്ത് കനത്ത മ‍ഴക്ക് സാധ്യത

ചക്രവാതച്ചുഴി ന്യൂനമ‍ർദ്ദമാകും, സംസ്ഥാനത്ത് കനത്ത മ‍ഴക്ക് സാധ്യത

സംസ്ഥാനത്ത് ശനിയാ‍ഴ്ച മുതല്‍ കനത്ത മ‍ഴക്ക് സാധ്യതയെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് ശനിയാഴ്ച ന്യൂനമ‍ർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തത ഇനിയും കൈവന്നിട്ടില്ല. എങ്കിലും കേരളത്തിൽ ഞായറാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് കാലവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഇത് പ്രകാരം വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് അടക്കമുള്ള ജാഗ്രത നിർദ്ദേശം കാലവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. ഞായറാഴ്ച വയനാട് ജില്ലയിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News