സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

rain alert

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് തുടരുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ALSO READ:  തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനെ ചൊല്ലി കോൺഗ്രസ് നേതാക്കൾ തമ്മിൽ തർക്കം; പരസ്യമായി വാക്കേറ്റവും തെറി വിളിയും

തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ തെക്കന്‍ കേരളത്തിന് സമീപം ചക്രവാതചുഴിയും, തെക്കു പടിഞ്ഞാറന്‍ അറബിക്കടലിനും തെക്കു കിഴക്കന്‍ അറബിക്കടലിനും മുകളിലായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീനഫലമായാണ് നിലവില്‍ മഴ തുടരുന്നത്.

ALSO READ: വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴിൽ പദ്ധതി; പ്രൊഫഷണല്‍ ജോബ് ഡ്രൈവ് തിരുവല്ല മാര്‍ത്തോമ്മാ കോളേജിൽ

മധ്യ തെക്കന്‍ ജില്ലകളില്‍ മലയോര മേഖലയില്‍ അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര മേഖലകളില്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പോകരുത്. മണ്ണിടിച്ചില്‍ ഭീഷണി കണക്കിലെടുത്ത് രാത്രി യാത്രകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ മലയോര തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്നും കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News