പകിട്ടിനൊട്ടും കുറവില്ല..! 35 ന്റെ നിറവിൽ സറീനാ ബുട്ടീക്ക്

വസ്ത്രങ്ങളോടുള്ള താല്പര്യം കൊണ്ട് ഒരു സംരംഭക ആരംഭിച്ച സ്ഥാപനം ഇന്ന് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടതിന്റെ സന്തോഷത്തിലാണ്. അതാണ് ഷീല ജയിംസ് 1988 ൽ തിരുവനന്തപുരത്ത് ആരംഭിച്ച സറീനാ ബുട്ടീക്കിന്റെ കഥ. മാറുന്ന വസ്ത്ര സങ്കല്പങ്ങൾക്ക് ഒപ്പം എന്നും നിൽക്കുന്ന സറീന വിജയകരമായി 35 വർഷങ്ങൾ പിന്നിട്ടത്തിന്റെ വാർഷികാഘോഷം അതിവിപുലമായിട്ടാണ് നടന്നത്. തുടങ്ങിയ സമയത്ത് തന്റെ ഈ സ്ഥാപനം ഇത്രയും വിജയം കൈവരിക്കുമെന്ന് ഷീല കരുതിയില്ല. 35 വർഷം പിന്നിടുന്ന ഈ വേളയിലും സറീനയുടെ പകിട്ടൊട്ടും മായാതെ ഇന്നും നിൽക്കുന്നുണ്ട്. ജനങ്ങളുടെ പിന്തുണയാണ് ഈ ഉയർച്ചയുടെ കാരണമെന്നാണ് ഷീല ജെയിംസ് തുറന്നു പറയുന്നത്.

ALSO READ:കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിന്‍; വീണ്ടും വലയുമോ യാത്രികര്‍?

ജനറൽ ആശുപത്രി ജംഗ്ഷനിലുള്ള സറീനാ ബുട്ടീക്കിന്റെ വാർഷിക ആഘോഷ ചടങ്ങിൽ മുഖ്യ അതിഥിയായി എംഎൽഎയും മുൻമന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ പങ്കെടുത്തു. വനിതകൾ സംരംഭകരാകുന്നതിൽ സന്തോഷമുണ്ടെന്ന് കെ കെ ശൈലജ എംഎൽഎ പറഞ്ഞു. ചടങ്ങിൽ സറീനയുടെ സ്ഥിരം ഉപഭോക്താക്കൾക്ക് 2025 വരെ നടത്തുന്ന ഓരോ പർച്ചേസിലും 10% വിലക്കിഴിവ് ലഭിക്കുന്ന പ്രിവിലേജ് കാർഡിന്റെ ലോഞ്ചും എംഎൽഎ നിർവഹിച്ചു.

ALSO READ:ഇസ്രയേല്‍ അധിനിവേശം; ബൈഡന്റെ നിര്‍ണായക തീരുമാനം പുറത്ത്

ഷീല ജെയിംസിന്റെ മകളും മന്ത്ര ബ്രാൻഡിന്റെ ഉടമയുമായ ശാലിനി ജയിംസ്, സ്ഥിരം ഉപഭോക്താക്കൾ, ആർട്ടിസ്റ്റ് ബി ഡി ദത്തൻ , ഭാര്യ വസന്ത ദത്തനെയും തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News