ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിഷ്‌കോവ

എഴുപത്തിയൊന്നാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിഷ്‌കോവ.28 വർഷങ്ങൾക്ക് ശേഷമാണ് മത്സരം ഇന്ത്യയിൽ നടന്നത്. മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ലോക സുന്ദരി മത്സരം നടന്നത്. 115 രാജ്യങ്ങളിൽ നിന്നുള്ള മത്സരാത്ഥികൾ പങ്കെടുത്തു.കഴിഞ്ഞവർഷത്തെ ജേതാവ്‌ പോളണ്ടിന്റെ കരോലിന ബിലാവ്‌സ്‌ക ക്രിസ്റ്റീനയെ കിരീടമണിയിച്ചു.

ALSO READ: എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ഇന്ന് സമാപനം; പ്രചരണം രണ്ടാം ഘട്ടത്തിലേക്ക്

ബിരുദ വിദ്യാർഥിയായ ക്രിസ്റ്റിന പിഷ്‌കോ ഫൗണ്ടേഷൻ സ്ഥാപിച്ച്‌ സാമൂഹിക പ്രവർത്തനവും നടത്തുകയാണ്. മിസ് ലെബനനാണ് ആദ്യ റണ്ണർ അപ്പ്.ഇന്ത്യൻ സുന്ദരി സിനി ഷെട്ടി ആദ്യ എട്ടിൽ ഇടം നേടിയെങ്കിലും പിന്നീട് ആദ്യ നാലിലേക്ക് എത്താൻ കഴിഞ്ഞില്ല. ലെബനന്റെ യാസ്മിൻ, ട്രിനിഡാഡിന്റെ എച്ചെ അബ്രഹാംസ്, ബോട്ട്‌സ്വാനയുടെ ലെസോഗോ എന്നിവരാണ് അവസാന ക്രിസ്റ്റീനയ്ക്ക് പുറമെ അവസാന നാലിൽ ഇടംനേടിയത്.

ALSO READ: കട്ടപ്പന കക്കാട്ടുകടയിൽ നടന്നത് ഇരട്ടക്കൊലപാതകമെന്ന് കുറ്റസമ്മത മൊഴി; ഇന്ന് തെളിവെടുപ്പ് നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News