‘ആ തീരുമാനം ഞങ്ങളെ ഒരുപാട് പരീക്ഷിച്ചിട്ടുണ്ട്’; ഡി ​ഗുകേഷിന്റെ അമ്മ

D Gukesh

വിശ്വനാഥൻ ആനന്ദിന് ശേഷം ലോകചാമ്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ താരമാണ് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ്. ചൈനയുടെ ഡിങ് ലിറെനെ സിങ്കപ്പൂരില്‍ നടന്ന മത്സരത്തില്‍ ഗുകേഷ് പരാജയപ്പെടുത്തി നേടിയത് ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനെന്ന റെക്കോര്‍ഡും കൂടിയാണ്.

ഗുകേഷിന്‌റെ ലോകചാമ്പ്യനിലേക്കുള്ള ജൈത്രയാത്രയെ പറ്റി പറയുമ്പോള്‍ ആ വഴിയില്‍ താണ്ടിയ ത്യാഗങ്ങളെ പറ്റിയും പറയേണ്ടതാണ്. മാതാപിതാക്കളായ പദ്മകുമാരിയുടേയും രജനീകാന്തിന്‌റെയും അചഞ്ചലമായ പിന്തുണയാണ് ഗുകേഷിനെ ലോക ചാമ്പ്യന്‍ എന്ന പട്ടം കരസ്ഥമാക്കാന്‍ സഹായിച്ചത്.

Also Read: സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഇന്ന് നാലാം അങ്കം

ഇപ്പോഴിതാ വിജയത്തിലേക്ക് താണ്ടിയ വഴിയിൽ തങ്ങളനുഭവിച്ച കാര്യങ്ങളെ പറ്റി ​ഗുകേഷിന്റെ മാതാവ് മനസു തുറക്കുന്നു. “ഞങ്ങൾ സ്വയം സംശയിച്ച നിമിഷങ്ങൾ അനേകം ഉണ്ടായിരുന്നു, അതിലൊന്നായിരുന്നു അഞ്ചാം ക്ലാസിനുശേഷം ഗുകേഷിൻ്റെ ഔപചാരിക വിദ്യാഭ്യാസം നിർത്തിവെച്ച് ചെസ്സ് കരിയറിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്.

ഈ തീരുമാനം ശരിയാണോ എന്ന് പലവട്ടം പുനരാലോചിച്ചിട്ടുണ്ട്. ഗുകേഷിൻ്റെ കഴിവുകളെ ഞങ്ങൾ ഒരിക്കലും സംശയിച്ചിരുന്നില്ല, പക്ഷേ സ്കൂളിനെക്കാൾ ചെസ്സിന് മുൻഗണന നൽകാനുള്ള തീരുമാനം വീണ്ടും വീണ്ടും പരീക്ഷിക്കപ്പെട്ടിരുന്നു. മികച്ച കളി പുറത്തെടുക്കാത്തപ്പോഴെല്ലാം ഈ തീരുമാനം ഒരു ചോദ്യമായി ഉയർന്നു വന്നുവെങ്കിലും ഗുകേഷിൻ്റെ കഴിവുകളെ പൂർണമായും വിശ്വസിക്കുകയായിരുന്നു” എന്ന് അമ്മ പറഞ്ഞു.

Also Read: കൗമാരക്കാരന്‍ ഗസന്‍ഫാര്‍ ആളിക്കത്തി; സിംബാബ്‌വെയെ തകര്‍ത്ത് അഫ്ഗാന്‍

തന്റെ മാതാപിതാക്കളുടെ ത്യാ​ഗത്തെ പറ്റി ലോകചാമ്പ്യൻ പറയുന്നതിപ്രകാരമാണ്. “എനിക്ക് വേണ്ടി ഏറ്റവും കൂടുതൽ ത്യാഗങ്ങൾ അനുഭവിച്ചിട്ടുള്ളത് എൻ്റെ മാതാപിതാക്കളാണ്, എൻ്റെ കുടുംബവും, എൻ്റെ സുഹൃത്തുക്കളുമാണ്. അവരുടെ പിന്തുണയാണ് എന്നെ സംബന്ധിച്ചിടത്തോളം എല്ലാം”. ചെസ് ബേസ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ഗുകേഷും, മാതാവും പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News