ലോക ചെസ് കിരീടം നേടിയ ഡി ഗുകേഷിന് വമ്പൻ പ്രതിഫലം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. അഞ്ച് കോടി രൂപയാണ് പ്രഖ്യാപിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 18 കാരനായ ഗ്രാന്‍ഡ് മാസ്റ്ററിന് 11.45 കോടി രൂപ ചാമ്പ്യൻഷിപ്പ് സമ്മാനത്തുകയായി തന്നെ ലഭിക്കുന്നുണ്ട്. ഇതിന് പുറമെയാണ് തമിഴ്നാട് സർക്കാറിൻ്റെ സമ്മാനത്തുക.
ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായ ഗുകേഷിന്റെ നേട്ടത്തെ ആദരിക്കുന്നതിനായി, 5 കോടി രൂപ ക്യാഷ് പ്രൈസ് സസന്തോഷം പ്രഖ്യാപിക്കുകയാണെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. ‘അദ്ദേഹത്തിന്റെ ചരിത്രവിജയം രാഷ്ട്രത്തിന് അഭിമാനവും സന്തോഷവും ഏകി. ഭാവിയിലും അദ്ദേഹം തിളങ്ങുകയും കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കുകയും ചെയ്യട്ടെ,’ മുഖ്യമന്ത്രി അഭിനന്ദിച്ചു.
Read Also: ‘യങ് കിങ്ങി’ന് അഭിനന്ദന പ്രവാഹം; അനുമോദിച്ച് എത്തിയവരിൽ മോഹൻലാലും ബിഗ് ബിയും
നേരത്തേ, തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി, മുഖ്യമന്ത്രി സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി എന്നിവര്‍ ഗുകേഷിനെ അഭിനന്ദിച്ചിരുന്നു. സിംഗപ്പൂരില്‍ നടന്ന 14 ഗെയിമുകളിൽ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ചാണ് ചെസിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി ഗുകേഷ് ചരിത്രം സൃഷ്ടിച്ചത്.
To honour the monumental achievement of @DGukesh, the youngest-ever World Chess Champion, I am delighted to announce a cash prize of ₹5 crore!
— M.K.Stalin (@mkstalin) December 13, 2024
His historic victory has brought immense pride and joy to the nation. May he continue to shine and achieve greater heights in the… pic.twitter.com/3h5jzFr8gD
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here