ഗുകേഷിലൂടെ ലോട്ടറി അടിച്ചത് സര്‍ക്കാരിന്; താരം നികുതി ഒടുക്കേണ്ടത് ധോണിയുടെ പ്രതിഫലത്തേക്കാള്‍

gukesh-dhoni

ലോക ചെസ് ചാമ്പ്യനായ ഡി ഗുകേഷിന് കോടികളാണ് സമ്മാനമായി ലഭിച്ചതെങ്കിലും നികുതി ഒടുക്കേണ്ടത് കനത്ത തുക. ശരിക്കും സര്‍ക്കാരിനാണ് ഗുകേഷിലൂടെ ലോട്ടറി അടിച്ചത്. 11.45 കോടി രൂപയാണ് ഗുകേഷിന് സമ്മാനമായി ലഭിച്ചത്. പുറമെ അഞ്ച് കോടി രൂപ തമിഴ്നാട് സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏകദേശം 4.67 കോടിയാണ് ഗുകേഷ് നികുതി ഒടുക്കേണ്ടത്. ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ഐപിഎല്‍ പ്രതിഫലത്തേക്കാള്‍ വരുമിത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നാല് കോടി രൂപയ്ക്കാണ് ധോണിയെ നിലനിര്‍ത്തിയിരുന്നത്.

Read Also: മഴ തടസ്സപ്പെടുത്തിയ മൂന്നാം ദിനം മുന്‍നിരക്കാര്‍ നഷ്ടപ്പെട്ട് ഇന്ത്യ; 394 റണ്‍സിന് പിന്നില്‍

ചാമ്പ്യഷിപ്പിന്റെ ആകെ സമ്മാനത്തുക 2.5 മില്യന്‍ യുഎസ് ഡോളര്‍ (21.20 കോടി രൂപ) വരും. ആകെ 14 ഗെയിമുകളാണുണ്ടായിരുന്നത്. ഓരോ ഗെയിം ജയിക്കുമ്പോഴും ജേതാവിന് 1.69 കോടിയോളം രൂപ ലഭിക്കും. ഈ കണക്കു പ്രകാരം മൂന്ന് ജയം നേടിയ ഗുകേഷിന് 5.07 കോടി രൂപയോളമാണ് സമ്മാനമായി ലഭിച്ചത്. രണ്ട് ജയം നേടിയ ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ബാക്കിയുള്ള സമ്മാനത്തുക ഇരുവര്‍ക്കുമായി തുല്യമായി വീതിക്കുകയാണ് ചെയ്യുക. അങ്ങനെയാണ് 11.45 കോടി ഗുകേഷിന് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News