ശിവകാര്‍ത്തികേയൻ കാണിച്ചത് വന്‍ ചതി; ഒറ്റുകൊടുത്തു; നടനെതിരെ സംഗീത സംവിധായകൻ ഡി ഇമ്മാൻ

തമിഴ് സംഗീതസംവിധായകൻ ഡി ഇമ്മാൻ നടൻ ശിവകാർത്തികേയനൊപ്പം ഇനി പ്രവർത്തിക്കില്ല എന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾക്കിടയിലുള്ള പ്രശ്നം എന്താണെന്ന് ഇമ്മാൻ തുറന്നു പറഞ്ഞിരിക്കുന്നത്. ഇവർ തമ്മില്‍ വലിയ പ്രശ്നം നടക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ ജീവിതം തകര്‍ത്ത രീതിയില്‍ ശിവകാർത്തികേയൻ തന്നെ ഒറ്റിക്കൊടുത്തു എന്നാണ് ഇമ്മാൻ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

തന്നോട് ശിവകാർത്തികേയൻ ചെയ്ത ദ്രോഹം തിരിച്ചറിയാൻ വൈകി പോയെന്നും അദ്ദേഹം അഭിനയിക്കുന്ന സിനിമകളില്‍ ഇനി ജീവനുള്ള കാലത്തോളം പ്രവര്‍ത്തിക്കില്ലെന്നുമാണ് ഇമ്മാൻ പറഞ്ഞത്.

“എന്നോട് ശിവകാര്‍ത്തികേയന്‍ ചെയ്ത ദ്രോഹം തിരിച്ചറിയാന്‍ വൈകിപ്പോയി. അതുകൊണ്ട് അദ്ദേഹം അഭിനയിക്കുന്ന സിനിമകളില്‍ ഇനി ജീവനുള്ള കാലത്തോളം പ്രവര്‍ത്തിക്കില്ല. എന്നോട് എന്തിന് ഇത് ചെയ്തെന്ന് അയാളോട് തന്നെ ചോദിച്ചിരുന്നു. അതിന് ശിവകാര്‍ത്തികേയന്‍ പറഞ്ഞ മറുപടി തുറന്ന് പറയാന്‍ പോലും പറ്റില്ല” ഡി ഇമ്മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

also read: മികച്ച ബാലസംഘടനക്കുള്ള ഡോ. എപിജെ അബ്ദുൾ കലാം ബാലപ്രതിഭാ പുരസ്‌കാരം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളക്ക്

ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായ ഇരുവര്‍ക്കുമിടയില്‍ എന്താണ് നടന്നതെന്ന് വ്യക്തമാക്കാന്‍ ഡി ഇമ്മാന്‍ വിസമ്മതിച്ചക്കുകയായിരുന്നു. ചില കാര്യങ്ങള്‍ മൂടിവയ്ക്കുക തന്നെ വേണമെന്നും അതിന് പ്രധാന കാരണം എന്റെ കുഞ്ഞുങ്ങളുടെ ഭാവിയാണെന്നും ഇമ്മാൻ പറഞ്ഞു. എന്നാൽ നാട്ടുകാര്‍ എന്നെ എന്തുപറയുന്നു എന്നത് എനിക്ക് പ്രശ്‌നമല്ല. താൻ ആരാണെന്ന് തനിക്കറിയാംമെന്നും അപകടങ്ങള്‍ മുന്‍കൂട്ടി പറഞ്ഞിട്ടാണോ നടക്കുന്നത്. അതുപോലെ ഒന്നാണിത്. ജീവിതത്തില്‍ മോശം അവസ്ഥയുണ്ടാകും. ആ സങ്കടത്തിന് ശിവകാര്‍ത്തികേയന്‍ മാത്രമാണ് കാരണം എന്ന് പറയാനാവില്ലെന്നും പക്ഷേ അദ്ദേഹം ഒരു മുഖ്യകാരണമാണെന്നും ഇമ്മാൻ കൂട്ടിച്ചേർത്തു.

also read: രാജ്ഞിയുടെ ശവകുടീരത്തിൽ പഴക്കമേറിയ വൈൻ; 5000 വര്ഷം പഴക്കമുള്ള വൈൻ അത്‌ഭുതം

“വര്‍ഷങ്ങളായി ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ്. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ഇതുപോലൊരു ദുഃഖം വന്നത് ഉള്‍ക്കൊള്ളാനാവില്ല. ഇതൊരു സര്‍ഗ്ഗാത്മക ഇടമാണ്, എല്ലാം മറന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഇനി ബുദ്ധിമുട്ടാണ്.അയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ചാല്‍ എന്‍റെ കലയോട് ഞാന്‍ തന്നെ ആത്മാര്‍ത്ഥത പുലര്‍ത്താത്ത അവസ്ഥയാകും. പണത്തിന് വേണ്ടി ജോലി ചെയ്യുന്ന ആളല്ല ഞാന്‍. ഒരിക്കലും സംഗീതത്തെ ഒറ്റിക്കൊടുക്കാന്‍ കഴിയില്ല” – ഡി ഇമ്മാന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News