ആനാട് ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ആനാട് ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ ഫണ്ട് വിനിയോഗിച്ച് ആരംഭിച്ച ഫിസിയോതെറാപ്പി യൂണിറ്റിൻ്റെ ഉദ്‌ഘാടനം വാമനപുരം എം. എൽ. എ അഡ്വ. ഡി. കെ. മുരളി അവർകൾ നിർവഹിച്ചു. ആനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. ശ്രീകല അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്ഥാപനത്തിൻ്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി. ജെ. സെബി സ്വാഗതം ആശംസിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫീസർ ഡോ. അമ്പിളികുമാരി മുഖ്യാതിഥി ആയിരുന്നു . നാഷണൽ ആയുഷ് മിഷൻ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സജി.പി. ആർ. വിശിഷ്ടാതിഥി ആയിരുന്നു .

ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ടീച്ചർ , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ എസ്. ഷൈലജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വേങ്കവിള സജി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകുമാർ ,വാർഡ് മെമ്പർമാരായ കവിത പ്രവീൺ, ആനന്ദവല്ലി , ആശുപത്രി വികസന സമിതി അംഗങ്ങളായ പന്മകുമാർ, വഞ്ചുവം ഷറഫ് , ഹരിദാസ് ,ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നെടുമങ്ങാട് ഏര്യാ പ്രസിഡൻ്റെ ഡോ. അനീഷ് എം.ബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. ദീപ രാജ് കൃതജ്ഞത രേഖപ്പെടുത്തി. ഡോ. രോഹിത് ജോൺ,ഡോ. വിഷ്ണു ,ഡോ. അപർണ്ണ , ഡോ രമ്യ ,ഡോ. പൂർണ്ണിമ, ശ്രീദേവി സിസ്റ്റർ, അജിത സിസ്റ്റർ മറ്റ് സ്‌റ്റാഫ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിലവിൽ സ്ഥാപനത്തിൽ ലഭ്യമാകുന്ന മർമ്മ, വിഷ – ത്വക് രോഗ വിഭാഗം, സ്ത്രീ രോഗ വിഭാഗം, മാനസിക രോഗ വിഭാഗം, നേത്ര രോഗ വിഭാഗം എന്നീ സ്പെഷ്യാലിറ്റി സേവനങ്ങൾക്ക് പുറമെ ഫിസിയോ തെറാപ്പി യൂണിറ്റിൻ്റെ സേവനവും സ്ഥാപനത്തിൽ തുടർന്ന് ലഭ്യമാകുന്നതാണ്.

also read: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക മൈക്രോബയോളജി ലാബ്; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News