ഗുജറാത്തിന് കൊടുക്കുന്ന ‘ഗിഫ്റ്റ് പോളിസി ‘കര്‍ണാടകക്കും അവകാശപ്പെട്ടതാണ്: ഡി കെ ശിവകുമാര്‍

ഗുജറാത്തിന് കൊടുക്കുന്ന ‘ഗിഫ്റ്റ് പോളിസി ‘ ഹരിയാനക്കും മഹാരാഷ്ട്രക്കും തെലങ്കാനക്കും  കര്‍ണാടകക്കും അവകാശപ്പെട്ടതാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അവകാശങ്ങള്‍ ഒരുപോലെയാണെന്നും ഡി കെ ശിവകുമാര്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേരളത്തിന്റെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. നിയമസഭ തിരക്കുകകള്‍ ആയതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ല. അത് അറിയിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിലും ഉപരി കേരളം ഞങ്ങളുടെ അയല്‍പക്കകാരാണ്, അവരെ ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും ഡി കെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കും: ഡി കെ ശിവകുമാർ

ഒരേ ദുരിതമാണ് എല്ലാവരും അനുഭവിക്കുന്നത്. സമാന സമരങ്ങളെ എന്തുകൊണ്ട് പിന്തുണച്ചുകൂടാ. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകം അടക്കമുള്ള സംസ്ഥാങ്ങള്‍ നേരിടുന്നത് വന്‍ വിവേചനമാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News