തമിഴ്‌നാട്ടിലെ ചെങ്കോട്ടയില്‍ ഡി.എം.കെ. നേതാവിന്റെ മകന്‍ വെട്ടേറ്റുമരിച്ചു

തമിഴ്‌നാട്ടിലെ ചെങ്കോട്ടയില്‍ ഡി.എം.കെ. നേതാവിന്റെ മകന്‍ വെട്ടേറ്റുമരിച്ചു. ചെങ്കോട്ട മുനിസിപ്പല്‍ സമുച്ചയത്തിലെ സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍ രാജേഷാണ് (24) മരിച്ചത്. തെങ്കാശി പഞ്ചായത്ത് യൂണിയന്‍ കമ്മിറ്റി മുന്‍ പ്രസിഡന്റും ഡി.എം.കെ. ജനറല്‍ കമ്മിറ്റി അംഗവുമായ തമിഴ്സെല്‍വി മുരുകന്റെ മകനാണ് രാജേഷ്. സംഭവവുമായി ബന്ധപ്പെട്ട് നാങ്ങുനേരി സ്വദേശികളായ മന്ത്രമൂര്‍ത്തി (22), മാരി (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

also read; ‘ശരീരവുമായി ഒരുപാട് യുദ്ധങ്ങള്‍; പ്രൊഫഷണലി പരാജയപ്പെട്ട വര്‍ഷം’; വികാരനിര്‍ഭരമായ കുറിപ്പുമായി സാമന്ത

പിടിയിലായ പ്രതികള്‍ റെയില്‍വേ കരാര്‍ ജോലിക്കാരാണ്. രാജേഷും പ്രതികളുമായി കുളിക്കടവില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ചെങ്കോട്ട റെയില്‍വേ ഗേറ്റ് കാശമാടസ്വാമി കോയില്‍ തെരുവിലാണ് സംഭവം. ജോലിസ്ഥലത്തെത്തിയ രാജേഷ് ബൈക്ക് നിര്‍ത്തി ഇറങ്ങുന്നതിനിടെ പുറകേ ബൈക്കിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News