കഴിഞ്ഞ പത്ത് വർഷമായി പ്രധാനമന്ത്രി നൽകിയ ഗാരന്റികൾ എല്ലാം എന്തായി? ഡി രാജ

കഴിഞ്ഞ പത്ത് വർഷമായി പ്രധാനമന്ത്രി നൽകിയ ഗാരന്റികൾ എല്ലാം എന്തായെന്ന് സിപിഐ ജനറൽസെക്രട്ടറി ഡി.രാജ. കൊല്ലം ലോക്സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി എം മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം പരവൂരിലും കൊല്ലത്തും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഡി രാജ.

ALSO READ: ഷാഫി പറമ്പിലിൻ്റെ സ്വീകരണത്തിനിടെ തമ്മിലടിച്ച് മുസ്ലിം ലീഗ് – കോൺഗ്രസ് പ്രവർത്തകർ

ജനങ്ങളുടെ ഉപജീവനത്തിനുള്ള ഗ്യാരണ്ടി എന്താണ്. മോദിയുടെ ഗ്യാരണ്ടി, മോദിയുടെ ഗ്യാരണ്ടി എന്ന് പ്രധാന മന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പോലും നാണമില്ലാതെ മോദിയുടെ ഗ്യാരണ്ടി എന്ന് പറയുന്നു. ഇപ്പോൾ പുതിയ ഗ്യാരണ്ടികളെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു. എന്നാൽ പ്രാധാനമന്ത്രിയായ സമയത്ത് ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു, അതിനൊക്കെ എന്ത് സംഭവിച്ചു. എന്താണ് മോദി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ജനങ്ങൾ മനസിലാക്കണം.

ALSO READ: “നോണ്‍വെജ് വിദ്വേഷ പരാമര്‍ശം നടത്തുന്ന മോദി മാടായിക്കാവിലേക്ക് വരണം”; ക്ഷണിച്ച് യെച്ചൂരി, വീഡിയോ

അച്ചാ ദിൻ ആയേഗാ എന്ന് പറയുന്നു, എപ്പോഴാണ് ഈ അച്ചാ ദിൻ (നല്ല ദിവസം) വരുന്നത്. എവിടെയാണ് താങ്കൾ വാഗ്ദാനം ചെയ്ത ആ നല്ല ദിവസം മിസ്റ്റർ മോദി. മറ്റ് ഒരുപാട് വാഗ്ദാനങ്ങളും മോദി നൽകിയിരുന്നു.തൊഴിൽ ഇല്ലായ്മയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഓരോ വർഷവും രണ്ടു കോടി വീതം തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ് മോദി പറഞ്ഞത്. പത്തു വർഷം കൊണ്ട് ഇരുപത് കോടി തൊഴിലുകൾ ഉണ്ടാകണമായിരുന്നു, എവിടെ ആ തൊഴിലുകളെന്നും ഡി രാജ ചോദിച്ചു. ജയലാൽ എംഎൽഎ, എസ് സുദേവൻ, സുപാൽ എംഎൽഎ, കെ വരദരാജൻ, കെ രാജു തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration