കാനം രാജേന്ദ്രന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാനഷ്ടമാണ്: ഡി രാജ

മുതിർന്ന നേതാവ് സഖാവ് കാനം രാജേന്ദ്രന്റെ വിയോഗം വളരെ ദുഃഖകരമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് മാത്രമല്ല, പാർട്ടിക്ക് മുഴുവൻ തീരാനഷ്ടമാണ്. നമ്മുടെ യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ഏറ്റവും മികച്ച സംഘാടകരിൽ ഒരാളായിരുന്നു കാനം. അദ്ദേഹം സംസ്ഥാന പാർട്ടി സെക്രട്ടറിയാകുകയും കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുകയും ചെയ്തു.

Also Read; ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റായി തുടർന്ന ഒരാളെയാണ് നഷ്ടമായത്: കാനത്തിന്റെ വിയോഗത്തിൽ സീതാറാം യെച്ചൂരി

വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പോരാടിയ നേതാവാണ് കാനം രാജേന്ദ്രനെന്ന ഡി രാജ പറഞ്ഞു. കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ പാർട്ടിയുടെ പേരിൽ അനുശോചനം രേഖപ്പെടുത്തുന്നതായി ഡി രാജ പറഞ്ഞു.

Also Read; കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷത്തിന് വലിയ നഷ്ടം: മന്ത്രി എം ബി രാജേഷ്

ഇന്ന് വൈകുന്നേരമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു അദ്ദേഹത്തിന്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നിരുന്ന കാനം രാജേന്ദ്രന്റെ കാല്‍പ്പാദം അടുത്തിടെ മുറിച്ച് മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News