സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാന്‍ ഞങ്ങള്‍ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ? : തുറന്നടിച്ച് ഡി രാജ

ജന്തര്‍മന്തറിലെ കേരളത്തിന്റെ പ്രതിഷേധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ബിജെപിയും ആര്‍എസ്എസുമാണ് രാജ്യത്തെ ഭിന്നിപ്പിക്കുന്നത്. തെക്കേ ഇന്ത്യ വടക്കേ ഇന്ത്യ എന്ന് ബിജെപി വിഭജിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പലസ്തീനില്‍ അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി 15കാരന്‍; സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ‘ഗാസയുടെ ന്യൂട്ടണ്‍’

ഞങ്ങള്‍ നിശബ്ദരായി ഇരിക്കുമെന്ന് കരുതിയോ? സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുവാന്‍ ഞങ്ങള്‍ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ? തുടങ്ങി ശക്തമായ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. മോദി എല്ലാകാലവും അധികാരത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പോരാടി ബിജെപിയെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഏതെങ്കിലും ഗവർണർ റോഡിലിരുന്ന് പ്രതിഷേധിക്കുന്നത് കണ്ടിട്ടുണ്ടോ? ദില്ലി സമരവേദിയിൽ കേരള ഗവർണർക്കെതിരെ തിരുച്ചി ശിവ എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration