മികച്ച എഴുത്തുകാരന്‍, കഴിവുറ്റ പാര്‍ലമെന്റേറിയന്‍; യെച്ചൂരിയുടെ വിയോഗം വലിയ നഷ്ടമെന്ന് ഡി രാജ

തെളിഞ്ഞ രീതിയില്‍ വസ്തുതകളെ അവതരിപ്പിക്കുന്ന മികച്ച എഴുത്തുകാരനും കഴിവുറ്റ പാര്‍ലമെന്റേറിയനും കരുത്തുറ്റ നേതാവുമായിരുന്നു സീതാറാം യെച്ചൂരിയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ.

കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഏറ്റവും കരുത്തുറ്റ നേതാവായ അദ്ദേഹത്തിന്റെ വിയോഗം ഇടത്, ജനാധിപത്യ ശക്തികള്‍ക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥിപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലംമുതല്‍തന്നെ സീതാറാമുമായി സഹകരിച്ചിരുന്നു. ദേശീയ രാഷ്ട്രീയരംഗത്ത് സജീവമായതിനുശേഷം പല വേദികളിലും ഞങ്ങള്‍ ഒരുമിച്ചു. ഐക്യമുന്നണി സര്‍ക്കാരിന്റെ സ്റ്റിയറിങ് കമ്മിറ്റിയില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിലും ഞങ്ങള്‍ കൈകോര്‍ത്തു. പാര്‍ലമെന്റ് അംഗങ്ങളെന്ന നിലയിലും ഞങ്ങള്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാഹചര്യങ്ങളുണ്ടായി.

Also Read : റെഡ് സല്യൂട്ട്; സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം ഇന്ന് വസന്ത്കുഞ്ചിലേക്ക് കൊണ്ടുപോകും

രാജ്യസഭയില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ ഞങ്ങള്‍ അരക്കിട്ടുറപ്പിച്ചു. അദ്ദേഹം സിപിഐ എമ്മിന്റെയും ഞാന്‍ സിപിഐയുടെയും ജനറല്‍ സെക്രട്ടറി പദവികള്‍ വഹിക്കാന്‍ തുടങ്ങിയപ്പോള്‍ ഇടതുപക്ഷത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കാനും മതനിരപേക്ഷ, ജനാധിപത്യ ശക്തികള്‍ക്ക് കൂടുതല്‍ കരുത്തുപകരാനുംവേണ്ടി ഞങ്ങള്‍ കൂടുതല്‍ അടുത്ത് പ്രവര്‍ത്തിച്ചു.

തെളിഞ്ഞ രീതിയില്‍ വസ്തുതകളെ അവതരിപ്പിക്കുന്ന മികച്ച എഴുത്തുകാരനും കഴിവുറ്റ പാര്‍ലമെന്റേറിയനും കരുത്തുറ്റ നേതാവുമായിരുന്നു സീതാറാം. കമ്യൂണിസ്റ്റ്–ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഏറ്റവും കരുത്തുറ്റ നേതാവായ അദ്ദേഹത്തിന്റെ വിയോഗം ഇടത്, ജനാധിപത്യ ശക്തികള്‍ക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സിപിഐ എമ്മിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News