ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഭരണഘടനയെ അട്ടിമറിക്കാനുള്ള ബിജെപി – ആർഎസ്എസ് ശ്രമങ്ങൾക്കുള്ള മറുപടി: ഡി രാജ

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഭരണഘടനയെ അട്ടിമറിക്കാനുള്ള ബിജെപി – ആർഎസ്എസ് ശ്രമങ്ങൾക്കുള്ള മറുപടിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് എതിരാണ്. അവർക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. ശരിയായ സീറ്റ് വിഭജനവും പരസ്പര ധാരണയും ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ സഖ്യത്തിന് കൂടുതൽ സീറ്റുകൾ നേടാമായിരുന്നു. ബിജെപിക്ക്‌ ഭൂരിപക്ഷം നഷ്ടമായെങ്കിലും വിദ്വേഷത്തിൻ്റെ ധ്രുവീകരണ രാഷ്ട്രീയം കൂടുതൽ കരുത്തോടെ തുടരും. ഇതിന് എതിരെ പാർലമെന്റിനുള്ളിലും പുറത്തും ഇന്ത്യ സഖ്യത്തിനൊപ്പം നിൽക്കും.

Also Read: സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും ഉറപ്പു വരുത്തും; സർക്കാരിന്റെ നാലാം നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News