എല്ലാവര്‍ക്കും നീതി ഉറപ്പാക്കുകയാണ് നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്യമെന്ന് ഓര്‍മിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. നീതിക്കായി കാത്തു നില്‍ക്കുന്ന ആള്‍ക്കും അത് ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നീതി ലഭ്യമാക്കാന്‍ കഴിയുന്നുവെന്നതാണ് നീതിന്യായ വ്യവസ്ഥയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഏകപക്ഷീയമായ അറസ്റ്റുകളും കെട്ടിടം പൊളിക്കലും നിയമവിരുദ്ധമായ സ്വത്തുക്കളുടെ ഏറ്റെടുക്കലുമെല്ലാം ഉണ്ടാവുമ്പോള്‍ ജനങ്ങള്‍ക്ക് ജഡ്ജിമാരില്‍ ആശ്വാസം കണ്ടെത്താന്‍ കഴിയണം. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘവാളിന്റെ സാന്നിധ്യത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ഭരണഘടന സ്ഥാപനങ്ങള്‍ നിര്‍വചിക്കപ്പെട്ട പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഭരണഘടന ജുഡീഷ്യറിക്ക് സവിശേഷമായ അധികാരം നല്‍കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. നീതി ലഭ്യമാക്കുന്നതിലെ തടസങ്ങള്‍ നീക്കുകയാണ് ജുഡീഷ്യറിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here