ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല; നടൻ സുരാജ് വെഞ്ഞാറാമൂടിനെ ക്ഷണിച്ച് പ്രവർത്തകർ

മനുഷ്യച്ചങ്ങലക്ക് പ്രശസ്ത സിനിമാ താരം സുരാജ് വെഞ്ഞാറാമൂടിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഡി.വൈ.എഫ്. ഐ അഖിലേന്ത്യാ പ്രസിഡൻറ് എ.എ റഹീം എംപി, സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, കേന്ദ്ര കമ്മിറ്റി അംഗം ഡോ.ഷിജുഖാൻ , സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.അനൂപ്, സംസ്ഥാന കമ്മിറ്റി അംഗം ആര്യ രാജേന്ദ്രൻ എന്നിവരാണ് നടനെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി ക്ഷണിച്ചത്.

Also read:കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞ് ഡിവൈഎഫ്ഐ; ജനുവരി 20ന് കേരളം കൈകോര്‍ക്കും ഒറ്റക്കെട്ടായി

റെയിൽവേ യാത്രാ ദുരിതത്തിനും, കേന്ദ്ര സർക്കാറിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ, ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന ചോദ്യമുയർത്തിയാണ് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ജനുവരി 20-ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News