‘അച്ഛനെ വില്‍പ്പനയ്ക്ക്, വില 2 ലക്ഷം, കൂടുതല്‍ വിവരങ്ങള്‍ക്കായി ബെല്ലടിക്കുക’; എട്ടുവയസ്സുകാരിയുടെ വൈറല്‍ കുറിപ്പ്

അച്ഛനുമായി പിണങ്ങി ഒരു കുഞ്ഞികുറുമ്പി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘അച്ഛനെ വില്‍പ്പനയ്ക്ക്, വില 2 ലക്ഷം, കൂടുതല്‍ വിവരങ്ങള്‍ക്കായി ബെല്ലടിക്കുക’- എന്നതായിരുന്നു കുറിപ്പിലെ വാചകങ്ങള്‍. അച്ഛനുമായി പിണങ്ങി. അതുകൊണ്ട് അച്ഛന്‍ ഇനി വീട്ടില്‍ വേണ്ട എന്ന് കുട്ടി തീരുമാനിക്കുകയായിരുന്നു. അച്ഛനോടുള്ള പിണക്കത്താല്‍ വില്‍ക്കാന്‍ വെച്ച അച്ഛന് കുഞ്ഞിമകള്‍ വിലയും ഇട്ടു. വില 2 ലക്ഷം.

കുട്ടിയുടെ അച്ഛന്‍ തന്നെയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചത്. എന്നാല്‍ കുറിപ്പിന്റെ കൂടെ രസകരമായ ഒരു കാര്യവും അച്ഛന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വേണ്ടത്ര മതിപ്പുവില എനിക്ക് നല്‍കിയിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്- അച്ഛന്‍ കുറിച്ചു. Melanchoholic എന്ന എക്സ് യൂസറാണ് രസകരമായ കുറിപ്പ് പങ്കുവെച്ചത്. പോസ്റ്റിന് നിരവധി മറുപടികളാണ് ലഭിക്കുന്നത്.

READ ALSO:‘എന്റെ പ്രിയപ്പെട്ട അഭി, എനിക്ക് കിട്ടിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ’; ആശംസകളുമായി നടി സുമലത

എട്ടുവയസ്സുകാരിയുടെ കണക്കില്‍ രണ്ട് ലക്ഷം വലിയ തുകയാണെന്നും അതുകൊണ്ട് വിഷമിക്കാനില്ലെന്നും ഉള്‍പ്പെടെയുള്ള കമന്റുകള്‍ പോസ്റ്റിന് ലഭിക്കുന്നുണ്ട്. അതേസമയം തന്റെ മാസ ശമ്പളം എത്രയാണെന്ന് ചോദിച്ചതിനു ശേഷമാണ് മകള്‍ കുറിപ്പ് തയാറാക്കിയതെന്നും തുകയില്‍ കൂടുതല്‍ പൂജ്യങ്ങള്‍ ചേര്‍ക്കാന്‍ മടിയായതോടെയാണ് ഈ തുകയില്‍ ഉറപ്പിച്ചതെന്നും കുഞ്ഞിന്റെ അച്ഛന്‍ പറയുന്നു.

READ ALSO:സിക്കിം മിന്നല്‍ പ്രളയം: മരണം അഞ്ചായി, കാണാതായത് 23 സൈനികരെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News