‘ഞാനും ആത്മഹത്യ ചെയ്തേനേ’, ‘സിനിമ ഒരു ട്രാപ്പാണ്, മോശപ്പെട്ട നിരവധി അനുഭവങ്ങൾ ഉണ്ടായി’, ദാദാസാഹിബിലെ നായിക വെളിപ്പെടുത്തുന്നു

മലയാള സിനിമയിൽ നിന്ന് ഇടക്കാലത്ത് അപ്രത്യക്ഷമായ നിരവധി നടിമാരുണ്ട്. വിവാഹവും മറ്റ് പ്രശ്നങ്ങളും മൂലമാണ് ഒട്ടുമിക്ക താരങ്ങളും അഭിനയത്തിൽ നിന്നും ഇടവേള എടുക്കാറുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രം ദാദാസാഹിബിലെ നായിക ആതിര ഏറെക്കാലത്തിന് ശേഷം മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരിക്കുകയാണ്. എന്തുകൊണ്ട് താൻ സിനിമയിൽ നിന്നും അപ്രത്യക്ഷയായി, സിനിമയിലെ തന്റെ അനുഭങ്ങൾ എങ്ങനെയൊക്കെയായിരുന്നു എന്നൊക്കെയായിരുന്നു ആതിര പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞത്.

ALSO READ: ‘ഇത്രയും സെക്യൂലരായി ചിന്തിക്കുന്ന മറ്റൊരു നടൻ ഇല്ല, മമ്മൂക്കയെ വിമർശിക്കുന്നവർക്ക് അദ്ദേഹത്തിന്റെ വലിപ്പം മനസിലാക്കാനുള്ള വിവരമില്ല’: ജയൻ ചേർത്തല

സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബമായിരുന്നു തന്റേതെന്ന് അഭിമുഖത്തതിൽ ആതിര പറഞ്ഞു. പൈസ പറഞ്ഞു മേടിക്കാൻ പോലും അറിയില്ലായിരുന്നുവെന്നും, ഉദ്ഘാടനങ്ങൾക്കു പോയി വെറും പൂവും ഷേക്ക് ഹാൻഡും മാത്രം തന്നു വിട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. വണ്ടിക്കാശു പോലും തരാത്തവരുണ്ടായിരുന്നു അക്കൂട്ടത്തിലെന്ന് വ്യക്തമാക്കിയ നടി അന്നതൊക്കെ എങ്ങനെ മേടിക്കണമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നുവെന്നും ഏറെ ആഗ്രഹിച്ചാണ് താൻ സിനിമയിൽ വന്നതെന്നും വ്യക്തമാക്കി.

‘പിടിച്ചു നിൽക്കാൻ കഴിയാത്ത വിധത്തിൽ ജീവിതത്തെ താളംതെറ്റിച്ച ചില ദുരവസ്ഥകൾ സിനിമയിൽ നിന്നും എനിക്കുണ്ടായി. ആ അനുഭവങ്ങൾ ഇപ്പോഴും എന്റെ ഉള്ളിൽ കണ്ണീരായി കിടക്കുന്നുണ്ട്. സിനിമ ഒരു ട്രാപ്പാണ്. സ്ക്രീനിലോ സംസാരത്തിലോ കണ്ട മുഖമായിരുന്നില്ല പലർക്കും അടുത്തു സംസാരിക്കുമ്പോൾ. ചില മോശം കാര്യങ്ങൾ നമ്മളോട് നേരിട്ട് ചോദിക്കാനോ സംസാരിക്കാനോ അവർക്ക് യാതൊരു മടിയുമില്ലായിരുന്നു. സിനിമയിൽ ഒരുപാട് നല്ല ആൾക്കാരുമുണ്ട്. കുറച്ച് ആളുകൾ മാത്രമായിരുന്നു ഇത്തരക്കാർ’, നടി പറഞ്ഞു.

ALSO READ: ഡ്യൂപ്പില്ലാതെ മമ്മൂക്കയുടെ തീപാറും കാര്‍ ചേസിങ്; ‘ടര്‍ബോ’ ലൊക്കേഷന്‍ വീഡിയോ പുറത്ത്

‘പൊലീസ് കംപ്ലെയിന്റ് കൊടുക്കാമെന്നു വച്ചാൽ, സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എന്നുള്ള വാർത്തകളൊക്കെ ഫോട്ടോ സഹിതം എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു. ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. ആദ്യത്തെ ഒന്നു രണ്ടു ദിവസം കുഴപ്പമില്ലായിരിക്കും. പിന്നീടാണ് പലരും നമ്മളെ ഈ രീതിയിൽ സമീപിക്കുന്നത്. നമ്മൾ സ്വപ്നത്തിൽ കൂടി വിചാരിക്കാത്ത ആളുകൾ നമ്മുടെ അടുത്ത് ഇങ്ങനെ പെരുമാറുമ്പോൾ നമ്മൾ എന്തു ചെയ്യും എന്നറിയാത്ത അവസ്ഥയായി പോകും’, ആതിര കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News