മികച്ച നടന്‍ ഷാരൂഖ് ഖാന്‍; ദാദാസാഹെബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ജേതാക്കള്‍ ഇവരൊക്കെ

ദാദാസാഹെബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് 2024 ലെ ജേതാക്കളുടെ പട്ടിക പുറത്ത്. ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, നയന്‍താര, സന്ദീപ് റെഡ്ഡി വംഗ തുടങ്ങി നിരവധി താരങ്ങള്‍ ജേതാക്കളായി. ജവാനിലെ മികച്ച പ്രകടനത്തിനാണ് ഷാരൂഖിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. അതേ ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. അനിരുദ്ധ് രവിചന്ദറിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും ജവാന്‍ സമ്മാനിച്ചു. അതേസമയം, അനിമല്‍ എന്ന ചിത്രത്തിനു വേണ്ടി സന്ദീപ് റെഡ്ഡി വംഗയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു.

Also Read: ‘വെല്‍ക്കം ടു ഹൈദരാബാദ്’; പ്രേമലുവിലെ ഗാനം പുറത്തിറങ്ങി

ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് 2024 ജേതാക്കള്‍ ഇവരൊക്കെയാണ്;

മികച്ച നടന്‍: ഷാരൂഖ് ഖാന്‍ (ജവാന്‍)

മികച്ച നടി: നയന്‍താര (ജവാന്‍)

മികച്ച നടി: റാണി മുഖര്‍ജി (മിസിസ് ചാറ്റര്‍ജി നോര്‍വേ)

മികച്ച സംവിധായകന്‍: സന്ദീപ് റെഡ്ഡി വംഗ (അനിമല്‍)

മികച്ച സംഗീത സംവിധായകന്‍: അനിരുദ്ധ് രവിചന്ദര്‍ (ജവാന്‍)

മികച്ച പിന്നണി ഗായകന്‍ (പുരുഷന്‍): വരുണ്‍ ജെയിന്‍, തേരേ വാസ്തേ (സാരാ ഹട്കെ സാരാ ബച്ച്കെ)

മികച്ച പിന്നണി ഗായിക (സ്ത്രീ): ശില്‍പ റാവു, ബേഷാരം രംഗ് (പത്താന്‍)

നെഗറ്റീവ് റോളിലെ മികച്ച നടന്‍: ബോബി ഡിയോള്‍ (അനിമല്‍)

ടെലിവിഷന്‍ പരമ്പരയിലെ മികച്ച നടി: രൂപാലി ഗാംഗുലി (അനുപമ)

ടെലിവിഷന്‍ പരമ്പരയിലെ മികച്ച നടന്‍: നീല്‍ ഭട്ട് (ഘും ഹേ കിസികേ പ്യാര്‍ മേയിന്‍)

ടെലിവിഷന്‍ പരമ്പര ഓഫ് ദ ഇയര്‍: ഘും ഹേ കിസികേ പ്യാര്‍ മേയിന്‍

ഒരു വെബ് സീരീസിലെ മികച്ച നടി: കരിഷ്മ തന്ന, സ്‌കൂപ്പ്

ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം: മൗഷുമി ചാറ്റര്‍ജി

സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം: കെ.ജെ. യേശുദാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News