രണ്ടെണ്ണമടിച്ച് വെളുക്കനെ ചിരിക്കാന്‍, ബ്രാന്‍ഡിയേയും വൈറ്റാക്കി മാറ്റി മലയാളി സംരംഭകര്‍; ‘ഡാഡി വില്‍സണ്‍’ പരീക്ഷണം വിജയത്തിലേക്ക്

ബ്രാന്‍ഡിയിലെ കടുത്ത നിറം ഇനി ഓര്‍മയാകും. രണ്ടെണ്ണമടിച്ച് കുടിയന്‍മാര്‍ക്ക് വെളുക്കനെ ചിരിക്കാനായി ബ്രാന്‍ഡിയെയും വൈറ്റാക്കി മാറ്റി മലയാളി സംരംഭകര്‍. കാസര്‍കോട് നിന്നുള്ള നോര്‍മണ്ടി ബ്രുവറീസ് ആന്‍ഡ് ഡിസ്റ്റലറീസാണ് സംസ്ഥാനത്തെ ആദ്യ വൈറ്റ് ബ്രാന്‍ഡിയായ ഡാഡിവില്‍സണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. മദ്യത്തില്‍ നിറം നല്‍കുന്ന ചേരുവകള്‍ പൂര്‍ണമായി ഒഴിവാക്കി കൃത്രിമ മധുരവും നിറവും നല്‍കാതെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ബ്രാന്‍ഡി കേരളത്തില്‍ ലഭ്യമാകുന്നത്.

ALSO READ: ഉല്‍പാദന മേഖലയില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ ഉടന്‍ സൃഷ്ടിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്; 500 മുതല്‍ 1000 വരെ കമ്പനികള്‍ പുതുതായി തുടങ്ങും

മദ്യത്തിന് നിറം നല്‍കുന്നത് പഞ്ചസാരയില്‍ നിന്നുണ്ടാക്കുന്ന കരാമല്‍ ചേര്‍ത്താണ്. മദ്യത്തിന്റെ മറ്റു ചേരുവകള്‍ക്ക് യഥാര്‍ഥ സ്വഭാവം നല്‍കണമെങ്കില്‍ കരാമല്‍ വേണം. ഇതൊഴിവാക്കുക എന്ന വെല്ലുവിളിയാണ് മലയാളി സംരംഭകരായ ഡോ. ജോസഫ് സോല്‍ബിന്‍, എന്‍ജിനീയര്‍മാരായ അരുണ്‍ ജോസഫ്, ആഗസ്റ്റിന്‍ ലിബിന്‍ എന്നിവര്‍
മറികടന്നത്. പുറത്തു നിന്നെത്തിക്കുന്ന ഒരു ബ്രാന്‍ഡി മാത്രമാണ് നിലവില്‍ നിറമില്ലാത്ത വിഭാഗത്തില്‍ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News