വിട്ടുമാറാത്ത തലവേദന ഉണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ, ഈ കാരണങ്ങളാകാം

വിട്ടുമാറാത്ത തലവേദന വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. വല്ലപോഴെങ്കിലുമൊക്കെ തലവേദന വരാത്തവരായി ആരും ഉണ്ടാവുകയുമില്ല. ചെറിയ തലവേദന മുതൽ കടുത്ത തലവേദനകൾ വരെ വരാറുണ്ട്. ചില സമയങ്ങളിൽ ഈ വേദന ജോലിയിൽ തടസം സൃഷ്ടിക്കാറുണ്ട്. ജോലിയിലെ സ്ട്രെസ് തലവേദനയ്ക്ക് വലിയ കാരണമാണ്. സ്ട്രെസ് കൂടാതെ മറ്റ് ചില കാരണങ്ങളും തലവേദനയ്ക്ക് ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കാപ്പി കുടിച്ചാൽ ഉന്മേഷമൊക്കെ തോന്നും. എന്നാൽ കഫീൻ തലവേദനയ്ക്ക് കാരണമാകാറുണ്ട്. രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുന്നതോടൊപ്പം കാപ്പിയോട് അഡിക്‌ഷൻ ഉണ്ടാക്കാനും കഫീൻ കാരണമാകും.

ശരീരത്തിൽ ആവശ്യത്തിന് വെള്ളമില്ലെങ്കിലും തലവേദനയ്ക്ക് കാരണമാകും. ഇടയക്കിക്കിടെ വെള്ളം കുടിക്കുന്നത് തലവേദന ഒഴിവാക്കാൻ സഹായിക്കും.

Also read:ഇഞ്ചി ദിവസവും ശീലമാക്കിയവരാണോ നിങ്ങള്‍ ? അറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ഹോർമോൺ വ്യതിയാനം തലവേദനയ്ക്ക് കാരണമാകാറുണ്ട്. ചിലപ്പോൾ ഹോർമോണുകളുടെ അളവ് കുറഞ്ഞാൽ തലവേദന ഉണ്ടാവും. ഈസ്ട്രജന്റെ അളവ് കുറഞ്ഞാൽ ഇതേ പ്രശ്നം ഉണ്ടാകും. ഹോർമോൺ വ്യതിയാനമാണ് തലവേദനയ്ക്കു കാരണമെന്നു തോന്നുന്നുവെങ്കിൽ വൈദ്യസഹായം തേടണം.

ശരിയായി ഇരിപ്പും ഉറക്കവും ഒക്കെ ഇല്ലെബിങ്ങിൽ തലവേദന വരൻ സാധ്യത ഉള്ള ഒന്നാണ്. നേരെ ഇരുന്നില്ലെങ്കിൽ ദഹനക്കേട്, നടുവേദന, കാലുവേദന ഇവയും വരാം.

Also read:‘ടച്ച് ദി ഗ്രാസ്’; കാലില്‍ ചെരുപ്പില്ലാതെ ദിവസവും പുല്ലില്‍ നടന്നാൽ ഇതൊക്കെയാണ് ഗുണങ്ങൾ

തുടർച്ചയായ കംപ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും ഉപയോഗം തലവേദനയ്ക്ക് കാരണമാകും. നീലവെളിച്ചത്തിലേക്ക് തുടർച്ചയായി നോക്കിയാൽ കണ്ണിനും ദോഷം ചെയ്യും. സ്ക്രീനിലേക്ക് തുറിച്ചു നോക്കുന്നത് കണ്ണിന് സ്ട്രെയിൻ ഉണ്ടാക്കും. തലവേദനയും കൂടെ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News