സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ ജന്മദേശമായ പാമ്പാടിയില്‍ പ്രവര്‍ത്തനമികവോടെ ക്ഷീരവ്യവസായ സഹകരണ സംഘം. ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പശുവിന്‍ പാല്‍ 24 മണിക്കൂറും ലഭ്യമാക്കുന്ന മില്‍ക്ക് എടിഎം നിര്‍മിച്ചാണ് പാമ്പാടി ക്ഷീരവ്യവസായ സഹകരണസംഘം വ്യത്യസ്തമായിരിക്കുന്നത്.’
ബാങ്ക് എടിഎമ്മിന് സമാനമായ സംവിധാനമാണ് ക്ഷീരവ്യവസായ സഹകരണ സംഘം ഒരുക്കിയിരിക്കുന്നത്. സഹകരണ സംഘം നല്‍കുന്ന കാര്‍ഡ് ഉപയോഗിച്ചോ പണം നല്‍കിയോ പാല്‍ ലഭ്യമാക്കാം. പത്ത് രൂപ നല്‍കിയാല്‍ 166എംഎല്‍ പാലായിരിക്കും ലഭിക്കുക. ഇരുപത് രൂപ നല്‍കിയാല്‍ 333 എംഎല്‍ പാലും ലഭ്യമാകും. അന്‍പത് രൂപ നല്‍കിയാല്‍ 833 എംഎല്‍, നൂറ് രൂപയ്ക്ക് 1666 എംഎല്‍ എന്നിങ്ങനെയാണ് ലഭ്യമാകുന്ന പാലിന്റെ അളവ്.
പ്ലാസ്റ്റിക് നിര്‍മാര്‍ജനം കൂടി ലക്ഷ്യമിട്ടാണ് പാമ്പാടി ക്ഷീരവ്യവസായ സഹകരണ സംഘം ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. കര്‍ഷകരില്‍ നിന്ന് ലഭ്യമാക്കുന്ന പാല്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here