വയനാട് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ 5 ലക്ഷം രൂപ അനുവദിച്ച് ക്ഷീര വികസന വകുപ്പ്

വയനാട് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ പച്ചപ്പുല്ല്, വൈക്കോൽ എന്നിവ ലഭ്യമാക്കാൻ ക്ഷീര വികസന വകുപ്പ് 5 ലക്ഷം രൂപ അനുവദിച്ചു. ക്ഷീര വികസന വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നാണ് തുക അനുവദിക്കുക എന്ന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഓഫിസ് അറിയിച്ചു.

ALSO READ: ‘ഞങ്ങക്കും ണ്ടാവൂലെ പൂതി, മഴയത്ത് ഫുട്‍ബോൾ കളിക്കാനും, ചൂണ്ടയിടാനുമൊക്കെ’, മലപ്പുറത്തെ മാത്രം എപ്പഴും മഴ അവധിയിൽ നിന്ന് ഒഴിവാക്കുന്നു; വൈറലായി വിദ്യാർത്ഥിയുടെ വീഡിയോ

വയനാട്ടിൽ ഉണ്ടായിട്ടുള്ള പേമാരിയും, വെള്ളപ്പൊക്കവും കാരണം കന്നുകാലികൾക്ക് തീറ്റപ്പുല്ല്, വൈക്കോൽ എന്നിവ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ടെന്ന് പരാതികൾ ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ ആണ് മന്ത്രിയുടെ ഇടപെടൽ. കന്നുകാലികൾക്ക് ആവശ്യമായ പച്ചപ്പുല്ല്, വൈക്കോൽ തുടങ്ങിയവ ഉടൻ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ലഭ്യമാക്കണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ALSO READ: അങ്കോളയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം തിരച്ചിലിന് വരേണ്ട സാഹചര്യം ഇല്ല, എൻ ഡി ആർ എഫ് അവരുടെ ജോലികൾ കൃത്യമായി ചെയ്യുന്നു: കേന്ദ്ര മന്ത്രി എച്ച് ഡി കുമാരസ്വാമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News