‘നന്ദിനി’ക്കെതിരെ വയനാട്ടില്‍ പശുക്കളുമായി റോഡിലിറങ്ങി ക്ഷീരകര്‍ഷകര്‍

‘നന്ദിനി’ക്കെതിരെ പ്രതിഷേധം ശക്തമാക്കി ക്ഷീരകര്‍ഷകര്‍ . വയനാട്ടില്‍ പശുക്കളുമായി റോഡിലിറങ്ങിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള ‘നന്ദിനി’ കേരളത്തില്‍ ഔട്ട്‌ലെറ്റുകള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്.

Also Read : ‘ഡ്യൂട്ടി സമയം കഴിഞ്ഞു’;വിമാനം പറത്തില്ലെന്ന് എയര്‍ ഇന്ത്യ പൈലറ്റ്, വലഞ്ഞ് യാത്രക്കാര്‍

നന്ദിനിയുടെ വരവ് നിലവിലെ പാല്‍ സംഭരണത്തെയും വിതരണത്തെയും സാരമായി ബാധിക്കുമെന്നാണ് ക്ഷീരകര്‍ഷകര്‍ പറയുന്നത്.മില്‍മയിലൂടെയാണ് ഇവിടുത്തെ ക്ഷീര സഹകരണ സംഘങ്ങള്‍ വളര്‍ന്നത്.അതുകൊണ്ട് തന്നെ മില്‍മയുടെ വിപണിക്ക് ഇളക്കമുണ്ടായാല്‍ അത് ബാധിക്കുക ക്ഷീരകര്‍ഷകരെയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

Also Read : ഷാജൻ സ്കറിയ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി; മറുനാടന് വീണ്ടും തിരിച്ചടി

കേരളത്തിലേക്കുള്ള നന്ദിനിയുടെ വരവിനെ മില്‍മയും ശക്തമായി എതിര്‍ത്തു. അതാത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാല്‍ അവിടെ തന്നെയാണ് വില്‍ക്കേണ്ടതെന്നും സഹകരണ തത്വങ്ങളുടെ ലംഘനമാണ് നന്ദിനിയുടെ വരവെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.ഇക്കാര്യങ്ങള്‍ ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നത്തില്‍ ഉടനടി പരിഹാരം കാണാമെന്ന് ബോര്‍ഡ് ഉറപ്പ് നല്‍കിയാതായും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News