ഇനി അങ്ങനെ കുഴിയിൽ വീഴ്ത്താൻ പറ്റില്ല; തട്ടിപ്പുകാരെ പറ്റിക്കാൻ സ്‌കാംബെയ്റ്റിങുമായി എഐ അമ്മൂമ്മ

Daisy Chatbot

ഫോണ്‍ വഴി വളരെയധികം തട്ടിപ്പുകൾ നടക്കുന്ന കാലമാണ്. മുതിര്‍ന്ന പൗരന്മാരെയാണ് ഇത്തരം തട്ടിപ്പുകാർ കൂടുതലായും ല​ക്ഷ്യം വെയ്ക്കുന്നത്. ഇവരുടെ സാങ്കേതിക പരി‍ജ്ഞാന കുറവിനെയാണ് തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നത്. ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ടെലികോം കമ്പനിയായ വിര്‍ജിന്‍ മീഡിയ ഒ2.

എഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ചാറ്റ്ബോട്ടായ ഡെയ്‌സിയാണ് തട്ടിപ്പുകാരെ നേരിടുക. അഞ്ചില്‍ ഒരു ബ്രിട്ടീഷ് പൗരന്‍ സ്കാം കോളുകളുടെ തട്ടിപ്പിനിരയാകുന്നുണ്ട് എന്നാണ് കണക്ക്. ഇവരെ ഒരു ബ്രിട്ടീഷ് അമ്മൂമ്മ എന്ന നിലയിലാണ് ഡെയ്‌സി സംസാരിച്ച് പറ്റിക്കുന്നത്. സ്‌കാംബെയ്റ്റിങ് എന്ന തന്ത്രം ഉപയോ​ഗിച്ചാണ് ഡെയ്‌സി തട്ടിപ്പുകാരെ പറ്റിക്കുന്നത്.

Also Read: ഈ വ്യാജന്മാരുടെ ഒരു കാര്യം; റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നു, ജാഗ്രത പാലിക്കണമെന്ന് നിർദേശം

സിമ്പിളായി പറഞ്ഞാൽ തട്ടിപ്പിനു വരുന്നവരെ സംസാരത്തിലൂടെ വെറുപ്പിച്ച് ഓടിക്കുകയാണ് ഡെയ്സി അമ്മൂമ്മ ചെയ്യുന്നതെന്നാണ് വിര്‍ജിന്‍ മീഡിയ ഒ2-വിന്റെ ആന്റി ഫ്രോഡ് ടീം പറയുന്നത്. പരമാവധി തട്ടിപ്പുകാരനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനാൽ വിജയകരമായ മറ്റൊരു തട്ടിപ്പ് നടത്താനുള്ള അവസരം തട്ടിപ്പുകാരന് നഷ്ടമാകുന്നു. ഇതാണ് ആ ചാറ്റ്ബോട്ട് ചെയ്യുന്നത്.

Also Read: ആധാർ കാർഡ് ദുരുപയോ​ഗം ചെയ്യപ്പെടുന്നുണ്ടെന്ന് സംശയമുണ്ടോ?; സ്വയം പരിശോധിക്കാം

തട്ടിപ്പുകാര്‍ വിളിക്കുമ്പോള്‍ എഐയുടെ സഹായത്തോടെ അവരുടെ സംസാരം ടെക്‌സ്റ്റ് ആക്കി മാറ്റും എന്നിട്ട് അതിനനുസൃതമായി സുദീര്‍ഘസംഭാഷണത്തിന് ഡെയ്സി അമ്മൂമ്മ തു‍ടക്കം കുറിക്കുകയും ചെയ്യും. തട്ടിപ്പുകാരന്റെ സമയം പാഴാക്കുക മാത്രമല്ല തട്ടിപ്പിന്റെ ശൈലി ഉള്‍പ്പെടെയുള്ള വിവരങ്ങൾ അധികൃതര്‍ക്ക് ഈ അമ്മൂമ്മ കൈമാറുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News