ചപ്പാത്തിയാണോ? എങ്കിൽ ഒപ്പം കഴിക്കാൻ എളുപ്പത്തിൽ ഒരു പരിപ്പ് കറി ഉണ്ടാക്കിയാലോ?

പരിപ്പ് ആരോഗ്യത്തിന് വളരെ നല്ലൊരു ഭക്ഷണമാണ്. പരിപ്പ് മാത്രം ഇട്ട് കറി ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. ചപ്പാത്തിക്കും ദോശയ്ക്കും ചോറിനൊപ്പവും ഒക്കെ കഴിക്കാൻ പറ്റുന്ന ഒരു കറി എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നോക്കാം.

Also read: എന്താ രുചി ! കയ്പ്പില്ലാത്ത ഒരു കിടിലം കറുത്ത നാരങ്ങാ അച്ചാർ

ആവശ്യ സാധനങ്ങൾ:
പരിപ്പ് – 1 കപ്പ്
സവാള – 1 എണ്ണം (അരിഞ്ഞത്)
തക്കാളി – 1 എണ്ണം (അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം (അരിഞ്ഞത്)
ചുവന്നുള്ളി – 3 അല്ലി (അരിഞ്ഞത്)
വെളുത്തുള്ളി – 3 അല്ലി (അരിഞ്ഞത്)
ഉണക്കമുളക് – 2 എണ്ണം
മുളകുപൊടി – 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – അവശ്യത്തിന്
വെള്ളം – 4 കപ്പ്
കടുക് – 1/4 ടീസ്പൂൺ
ജീരകം – 1/4 ടീസ്പൂൺ
കറിവേപ്പില – അവശ്യത്തിന്

Also read: ഉറക്കം ശരിയാകുന്നില്ലേ? എങ്കിൽ ഇതൊരു ഗ്ലാസ് കുടിച്ചാൽ പ്രോബ്ലം സോൾവ്ഡ്!

ഉണ്ടാക്കുന്ന വിധം:

ഒരു പ്രഷർ കുക്കറിൽ എടുത്ത് വച്ചിരിക്കുന്ന പരിപ്പ്, തക്കാളി, സവാള, പച്ചമുളക് , ആവിശ്യത്തിന് ഉപ്പ് ,വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് നാല് വിസിൽ വരെ വേവിച്ചെടുക്കുക. ശേഷം ഒരു പാൻ വച്ച് ചൂടായ ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് , ജീരകം എന്നിവ ഇട്ട് പൊടിച്ചെടുക്കുക. അതിലേക്ക് വെളുത്തുള്ളി അരിഞ്ഞത് , ചുവന്നുള്ളി അരിഞ്ഞത് , ഉണക്കമുളക്‌ , കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂത്ത് വരുമ്പോൾ തീ ഓഫ് ചെയ്യുക. ഇനി ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന പരിപ്പ് ചേർത്ത് കൊടുക്കുക. രുചികരമായ പരിപ്പ് കറി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News