കശ്മീരിൽ തീപിടിത്തം; ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾ കത്തി മൂന്ന് വിദേശികള്‍ കൊല്ലപ്പെട്ടു

ടൂറിസം കേന്ദ്രമായ കശ്മീരിലെ ദാൽ തടാകത്തിലെ ഹൗസ് ബോട്ടിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശില്‍ നിന്നെത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതശരീരങ്ങള്‍. സഫീന എന്ന് പേരുള്ള ഹൗസബോട്ടിലായിരുന്നു ഇവരുണ്ടായിരുന്നത്. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു.

ജമ്മു കശ്മീര്‍ ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ചു. പൊലീസും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് 8 പേരെ രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.

ALSO READ:  അപകടത്തെ തുടർന്ന് വാഹനത്തില്‍ നിന്നിറങ്ങിയോടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു; സംഭവം കണ്ണൂരിൽ

നിരവധി ഹൗസ്‌ബോട്ടുകൾ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം. ആദ്യം തീപിടിച്ചത് ഗാട്ട് നമ്പർ ഒമ്പതിന് സമീപത്തെ ഹൗസ്‌ബോട്ടിനായിരുന്നു. പിന്നീട് അത് മറ്റു ബോട്ടുകളിലേക്ക് പടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

അഞ്ച് ബോട്ടുകൾ പൂർണമായും സമീപത്തുള്ള ചില ബോട്ടുകൾ ഭാഗികമായും നശിച്ചു.  അപകടകാരണം വ്യക്തമല്ലെങ്കിലും കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. കശ്മീരിലെ രണ്ടാമത്തെ വലിയ തടാകമായ ദാല്‍, വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിലെ നിര്‍മാണരീതിയിലുള്ള ഹൗസ് ബോട്ടുകളാണ് ഇവിടത്തെ പ്രത്യേകത.

ALSO READ: ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനല്‍: ലൈനപ്പ് തയ്യാറായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News