ആലിംഗനം ചെയ്യാനെത്തിയ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും നാവ് നുകരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് ആത്മീയ നേതാവ് ദലൈലാമ. കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി ദലൈലാമയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ‘ഒരു ബാലന്‍ ആശ്ലേഷിക്കണമെന്ന് പറയുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. തന്നെ കാണാന്‍ വരുന്നവരെ നിഷ്‌കളങ്കമായും തമാശയോടെയും അദ്ദേഹം കളിയാക്കാറുണ്ട്. സംഭവത്തില്‍ തന്റെ വാക്കുകള്‍ കൊണ്ടുണ്ടായ വേദനയില്‍ ബാലനോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു’, ദലൈലാമയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് തന്നെ ആലിംഗനം ചെയ്യാനെത്തിയ കുട്ടിയെ ദലൈലാമ ചുണ്ടില്‍ ചുംബിച്ചത്. ഇത് കൂടാതെ കുട്ടിയോട് തന്റെ നാവ് നുകരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ദലൈലാമയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ദലൈലാമ എന്തിനാണ് അത്തരത്തില്‍ പെരുമാറിയതെന്നായിരുന്നു ഉയര്‍ന്ന ചോദ്യം. ദലൈലാമയ്ക്ക് പെരുമാറ്റ ദൂഷ്യമുണ്ടെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
മുന്‍പ് മറ്റൊരു പരാമര്‍ശത്തിന്റെ പേരിലും ദലൈലാമ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. 2019ലാണ് ആ സംഭവം. തന്റെ പിന്‍ഗാമി ഒരു സ്ത്രീയാണെങ്കിൽ ആകര്‍ഷകയായിരിക്കണമെന്നായിരുന്നു ദലൈലാമയുടെ അന്നത്തെ പരാമര്‍ശം. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദലൈലാമ ഇത്തരത്തില്‍ പറഞ്ഞത്. സംഭവം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here