വാടക കൊലയാളിയുടെ കഥ; ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണോ ദളപതി 68?

വിജയ് ചിത്രം ദളപതി 68 ഹോളിവുഡ് സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ റീമേക്കാണെന്ന് റിപ്പോർട്ട്. 2012 ൽ പുറത്തിറങ്ങിയ ഹോളിവുഡ് സയൻസ് ഫിക്ഷൻ ചിത്രം ലൂപ്പറിന്റെ റീമേക്കാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ പ്രധാന ഉള്ളടക്കം മാത്രം സ്വീകരിച്ച് അതിൽ മാറ്റങ്ങളോടെയാകും വെങ്കട് പ്രഭു ദളപതി 68 അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്.

ALSO READ:അണിയറയില്‍ ഒരുങ്ങുന്നത് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള തീരുമാനങ്ങള്‍: എം സ്വരാജ്
ഭാവികാലത്തിലേക്ക് സഞ്ചരിച്ച് കൊലപാതകങ്ങൾ നടത്തുന്ന ഒരു വാടക കൊലയാളിയുടെ കഥയാണ് ലൂപ്പർ. ബ്രൂസ് വില്ലിസ്, ജോസഫ് ഗോർഡൻ-ലെവിറ്റ്, എമിലി ബ്ലണ്ട് എന്നിവർ ആയിരുന്നു ലൂപ്പർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം കൂടിയായിരുന്നു ലൂപ്പർ.

അതേസമയം ലൂപ്പറിൽ നിന്ന് പ്രചോദനം കൊണ്ടാണോ ദളപതി 68 ഒരുക്കുന്നത് എന്ന ചോദ്യങ്ങൾക്ക് ദളപതി 68 അണിയറപ്രവർത്തകരിൽ നിന്ന് സ്ഥിരീകരണം ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല .പ്രഭു ദേവ, പ്രശാന്ത്, ലൈല, മോഹൻ, ജയറാം, മീനാക്ഷി ചൗധരി, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേശ്, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ്, അജയ് രാജ് തുടങ്ങി വലിയ താരനിര ദളപതി 68ൽ എത്തുന്നു.

ALSO READ:മുട്ടന്‍ കാളയെ മുന്നിലിരുത്തി ഒരു ബൈക്ക് യാത്ര; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News