ഒരു പതിറ്റാണ്ടിന് ശേഷം നീതി; ദളിതരുടെ കുടിലുകള്‍ ചുട്ടെരിച്ചവര്‍ക്ക് ജീവപര്യന്തം

കര്‍ണാടകയില്‍ കൊപ്പല്‍ ജില്ലയിലെ മരകുമ്പി ഗ്രാമത്തില്‍ ദളിതര്‍ക്കെതിരെ അതിക്രമം നടത്തുകയും കുടിലുകള്‍ ചുട്ടെരിക്കുകയും ചെയ്ത സംഭവത്തില്‍ 98 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പത്ത് വര്‍ഷം മുമ്പ് നടന്ന അതിക്രമത്തിലാണ് കൊപ്പല്‍ ജില്ലാ കോടതി വിധി. ചരിത്രപരമായ വിധിയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രതികരിച്ചു.

ALSO READ:  വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴിൽ പദ്ധതി; പ്രൊഫഷണല്‍ ജോബ് ഡ്രൈവ് തിരുവല്ല മാര്‍ത്തോമ്മാ കോളേജിൽ

2014 ഓഗസ്റ്റ് 28ന് നടന്ന സംഭവത്തിലാണ് പത്ത് വര്‍ഷത്തിന് ശേഷം ചരിത്രപരമായ വിധിയുണ്ടായത്. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ മരകുമ്പി ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരായ നിരവധി പേര്‍ സംഘടിച്ചെത്തി ദളിത് വിഭാഗങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ദളിതര്‍ക്ക് നേരെ ക്രൂരമായി ആക്രമണം നടത്തുകയും അവരുടെ കുടിലുകള്‍ ചുട്ടെരിക്കുകയും ചെയ്തു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട മഞ്ജുനാഥ് എന്നയാള്‍ തന്നെ ദളിത് യുവാക്കള്‍ ആക്രമിച്ചെന്നും തൊട്ടുകൂടായ്മയെ ചോദ്യം ചെയ്തുവെന്നും ആരോപിച്ച് രംഗത്ത് വന്നതോടെ പ്രകോപിതരായ ഒരുകൂട്ടം ആളുകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

ALSO READ: ‘ഇനി കൂടുതൽ സിനിമകൾ മലയാളത്തിൽ ചെയ്യും, ബിലാലിന്റേത് ഒന്നൊന്നര വരവായിരിക്കും’: ദുൽഖർ സൽമാൻ

കേസില്‍ 101 പേരുടെ ശിക്ഷയാണ് കോപ്പല്‍ കോടതി പ്രസ്താവിച്ചത്. 98 പേരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇത്രയും പേര്‍ക്ക് ഒരുമിച്ച് ജീവപര്യന്തം ശിക്ഷ വിധിക്കുന്നത് ആദ്യമായാണ്. മൂന്ന് പേര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും വിധിച്ചു. ദളിതുകള്‍ക്ക് നേരെയുളള മേല്‍ജാതിക്കാരുടെ ആക്രമണങ്ങളിലും ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി.

ALSO READ: മര്യാദ കുറച്ചു കൂടിപ്പോയോ? ബിജെപി നേതാവിനെ ‘ഏഴു സെക്കന്റില്‍ അഞ്ചു തവണ വണങ്ങി’ ഐഎഎസ് ഉദ്യോഗസ്ഥ

ജാതിവെറിയുടെ പേരില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കുളള ശക്തമായ താക്കീതാണ് വിധിയെന്ന് കോടതി വ്യക്തമാക്കി. ചരിത്രപരമായ വിധിയാണ് ഉണ്ടായതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. അന്ന് ദളിതരുടെ നീതിക്കായി നിരവധി സമരപോരാട്ടങ്ങളാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടന്നത്. കൊപ്പല്‍ ജില്ലയിലെ നിരവധി സിപിഐഎം കുടുംബങ്ങള്‍ക്ക് അതിക്രമം നേരിടേണ്ടി വന്നു. നീതിക്ക് വേണ്ടി തുടര്‍ച്ചയായി പോരാടിയ ഒരു സിപിഐഎം പ്രവര്‍ത്തകനെയും നഷ്ടമായി. എം എ ബേബി അടക്കം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളും കെ രാധാകൃഷ്ണന്‍ എംപിയും ഉള്‍പ്പെടെ ഇടത് നേതാക്കളാണ് സമരത്തിന് നേതൃത്വം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News