യുപിയിൽ ഗോതമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് കുട്ടികൾക്ക് ക്രൂര മർദ്ദനം

Crime

ഉത്തർപ്രദേശിൽ ഗോതമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് കുട്ടികളെ അതിക്രൂരമായി മർദിച്ചു. യുപിയിലെ ബഹ്‌റൈച്ച് ജില്ലയിലാണ്‌ സംഭവം നടന്നത്. അഞ്ച് കിലോ ​ഗോതമ്പ് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികളെ ക്രൂരമായി മർദിക്കുകയും, തല മുണ്ഡനം ചെയ്ത് മുഖത്ത് കരി തേച്ച് കൈത്തണ്ടയിൽ ‘കള്ളൻ’ എന്ന് എഴുതി കൈകൾ കൂട്ടി കെട്ടി ​ഗ്രാമത്തിനു ചുറ്റം നടത്തിക്കുകയും ചെയ്തു.

Also Read: ഒന്നല്ല…രണ്ടല്ല..ഇരുന്നൂറ് കിലോ! ദില്ലിയിൽ മിക്സ്ചർ പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

12-14 വയസുവരുന്ന മൂന്ന് ആൺകുട്ടികളാണ് സമാനതകളില്ലാത്ത രീതിയിലുള്ള പ്രാകൃതമായ ക്രൂരതക്കിരയായത്. കുട്ടികളുടെ കുടുംബാം​ഗങ്ങൾ പൊലീസിൽ പരാതി നൽകി. പ്രതികളായ നസിം ഖാൻ, കാസിം ഖാൻ, ഇനായത്, സാനു എന്നിവരാണ് ഈ ക്രൂരത കാട്ടിയത്. ഗ്രാമത്തലവനായ സാനു ഒളിവിലാണ് ബാക്കി മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Also Read: ഉത്തര്‍പ്രദേശിൽ അമ്മയുടെ രോ​ഗം മാറാനായി ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി: മാതാപിതാക്കൾ അറസ്റ്റിൽ

ഗ്രാമത്തിൽ കോഴി ഫാം നടത്തിയിരുന്ന നസീമും കാസിമുമാണ് കുട്ടികൾക്കെതിരെ ആരോപണം ഉന്നയിച്ചത്. കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഫാമിൽ ജോലിക്ക് പോകാത്തതിനാലാണ്‌ കുട്ടികളെ ഉപദ്രവിച്ചതെന്ന് കുടുംബാം​ഗങ്ങൾ പറഞ്ഞു. സംഭവത്തെത്തുടർന്ന്‌ ഗ്രാമത്തിൽ പൊലീസ്‌ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News