ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ചു

രാജസ്ഥാനിൽ 19കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബലാത്സംഗത്തിന് ശേഷം ശേഷം പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു . മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. രാജസ്ഥാനിൽ ഭിലാപാഡയിലാണ് അതിക്രൂരമായ സംഭവം നടന്നത്.

ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികളെ ഉടന്‍ തന്നെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവന്ന ആശുപത്രിക്ക് മുന്നിലായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം.

also read; ധോണിയിൽ വനം വകുപ്പ് പിടികൂടിയ പിടി സെവന് വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News