യുപിയിൽ ദളിത് വരനെ കുതിരപ്പുറത്തുനിന്നിറക്കി കല്ലെറിഞ്ഞു, അഞ്ച് പേർ അറസ്റ്റിൽ

up attack

ഉത്തർ പ്രദേശിൽ ദളിത് യുവാവിന് നേരെ ആക്രമണം. വിവാഹവേദിയിലേക്ക് പോകുകയായിരുന്ന യുവാവിനെ കുതിരപ്പുറത്ത് നിന്നുമിറക്കി ചിലർ കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ചെന്നാണ് പരാതി. യുപിയിലെ ബുലന്ദ്ശഹറിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ റോബിൻ സിങ്ങിന് നേരെയായിരുന്നു ആക്രമണം.

ഡിസംബർ പതിനൊന്നിനാണ് സംഭവം ഉണ്ടായത്. വധുവിന്റെ വീട്ടിലേക്ക് കുതിരപ്പുറത്ത് പോകുകയായിരുന്നു റോബിൻ.ഇതിനിടെ ഒരു സംഘം എത്തി യാതൊരു കാരണവുമില്ലാതെ റോബിനെ ബലം പ്രയോഗിച്ച് കുതിരപ്പുറത്തുനിന്നും ഇറക്കി. പിന്നാലെ ഇവർ റോബിന് നേരെ കല്ലെറിയുകയായിരുന്നു. വിവാഹ പാർട്ടിയിലും ഇവർ പ്രശ്നമുണ്ടാക്കി.വിവാഹ വേദിയിലെ ഡിജെ മ്യൂസിക് സിസ്റ്റം അടക്കം അക്രമികൾ തകർത്തുവെന്നാണ് വരന്റെ കുടുംബം പരാതി നൽകിയിരിക്കുന്നത്.

ALSO READ; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; അനുവദിച്ചത് വിവാഹത്തില്‍ പങ്കെടുക്കാന്‍

പ്രതികളെല്ലാം ഠാക്കൂർ, രജപുത്ര സമുദായങ്ങളിൽ നിന്നുള്ളവരാണെന്നും വരനെയും വിവാഹ പാർട്ടിയെയും ലക്ഷ്യമിട്ട് ജാതിപരമായ പരാമർശങ്ങൾ നടത്തിയെന്നും കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഭാരതീയ ന്യായ സംഹിതയിൽ എസ്.സി/ എസ്.ടി ആക്ട് പ്രകാരമാണ് പൊലീസ് അക്രമികൾക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News