ഛത്തീസ്ഗഢിലെ റായ്ഗഡിൽ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് വിഭാഗത്തിലുൾപ്പെട്ടയാളെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഇന്നലെ പുലർച്ചെയോടെ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ചക്രധർ നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ദുമർപാലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ 50 കാരനായ പഞ്ച്‌റാം സാര്‍ത്തി കൊല്ലപ്പെട്ടു.
കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ വീരേന്ദ്ര സിദാര്‍, അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നിവരാണ് അറസ്റ്റിലായത്. പഞ്ച്റാം സാർത്തി വീരേന്ദ്ര സിദാറിൻ്റെ വീട്ടിൽ നുഴഞ്ഞുകയറി അരി മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
തുടർന്ന് പഞ്ചാറാമിനെ മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മർദ്ദിച്ചായിരുന്നു ആക്രമണം. പൊലീസെത്തിയപ്പോള്‍ സാത്തി അബോധാവസ്ഥയിലായിരുന്നു. മുളവടി കൊണ്ട് മര്‍ദിച്ചും ചവിട്ടിയും ഇടിച്ചുമാണ് സാര്‍ത്തിയെ മൂവരും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് പ്രദേശത്തെത്തിയ പൊലീസ് പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിത്- പിന്നോക്ക വിഭാഗത്തിൽപെട്ടവർക്ക് നേരെ അക്രമണങ്ങൾ തുടർക്കഥയാണെന്നും ഛത്തീസ്ഗഢ് സർക്കാർ ഇതിന് മറുപടി പറയണമെന്നും പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here